Follow KVARTHA on Google news Follow Us!
ad

ടാറ്റൂ കലാകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം; കമീഷണര്‍ക്ക് പരാതി നല്‍കി 7 യുവതികള്‍

Me too Against Tattoo Artist; Seven woman registers complaint#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 05.03.2022) കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ടിസ്റ്റ് പെണ്‍കുട്ടികളെ ടാറ്റൂ സൂചിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീചിപ്പിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ 'മീടൂ' ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഏഴ് യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് കൊച്ചി കമീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി.

ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സെലിബ്രിറ്റി ടാറ്റൂ ആര്‍ടിസ്റ്റ് സുജീഷ് എന്നയാള്‍ക്കെതിരെയാണ് യുവതികള്‍ കൊച്ചി ഡെപ്യൂടി കമീഷണര്‍ മുന്‍പാകെ നേരിട്ടെത്തി പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍.

News, Kerala, State, Kochi, Molestation, Case, Complaint, Police,  Me too Against Tattoo Artist; Seven woman registers complaint


വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. മാസ് പെറ്റീഷനായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതികള്‍ പറഞ്ഞു. കമീഷണര്‍ പൂര്‍ണ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കുന്നതെന്നും പരാതിയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായും യുവതികള്‍ പറഞ്ഞു.

അതേസമയം, 'മീടൂ' ആരോപണങ്ങളില്‍ പരാതി ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതിജീവിതകളുമായി പൊലീസ് സംസാരിക്കുന്നുണ്ടെന്നും ഫോണിലൂടെ പരാതി ലഭിച്ചാല്‍പ്പോലും കേസെടുക്കുമെന്നും കമിഷണര്‍ പറിഞ്ഞിരുന്നു.  

ഇതിനിടെ, ടാറ്റൂ ആര്‍ടിസ്റ്റിനെതിരെ സമൂഹ മാധ്യമ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ല എന്ന് കമീഷണറുടെ മുന്‍പാകെ അറിയിച്ചത് വലിയ ചര്‍ചയായിരുന്നു. എന്നാല്‍ മറ്റ് യുവതികള്‍ പരാതി നല്‍കുന്നതുമായി മുന്നോട്ട് പോകുകയായിരുന്നു.

Keywords: News, Kerala, State, Kochi, Molestation, Case, Complaint, Police,  Me too Against Tattoo Artist; Seven woman registers complaint

Post a Comment