Follow KVARTHA on Google news Follow Us!
ad

ബാങ്ക് എക്‌സിക്യൂടീവ് എന്ന വ്യാജേന ഫോൺ വന്നു; മധ്യവയസ്‌കന് നഷ്ടമായത് 1.62 ലക്ഷം രൂപ; പൊലീസ് കേസെടുത്തു; സംഭവമിങ്ങനെ

Man loses over Rs 1 lakh from 2 cards after call from ‘bank executive’, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com 07.03.2022) ബാങ്ക് എക്‌സിക്യൂടീവ് എന്ന വ്യാജേന മധ്യവയസ്‌കന്റെ ക്രൈഡിറ്റ് കാര്‍ഡ് പാസ്‌വേഡ് ചോദിച്ചറിഞ്ഞ ശേഷം 1.62 ലക്ഷം രൂപ അപഹരിച്ചതായി പരാതി. സംഭവത്തില്‍ അജ്ഞാതനെതിരെ കാന്‍ഡിവ്ലി പൊലീസ് കേസെടുത്തു.
                     
News, National, Mumbai, Top-Headlines, Man, Cash, Bank, Phone call, Police, Case, Investigates, Complaint, Theft, Fraud, Bank executive, Man loses over Rs 1 lakh from 2 cards after call from ‘bank executive’.

പരാതിക്കാരനായ ഉദയ്കുമാര്‍ സിംഗ് പറയുന്നതിങ്ങിനെ: 'എനിക്ക് വിവിധ ബാങ്കുകളില്‍ രണ്ട് ക്രെഡിറ്റ് കാര്‍ഡുകളുണ്ട്, അവയിലൊന്ന് സാധനം വാങ്ങാനായി ഉപയോഗിച്ചു. മാര്‍ച് നാലിന് 14,000 രൂപ അധിക ചാര്‍ജ് ഈടാക്കിയ ക്രെഡിറ്റ് കാര്‍ഡ് ബില്‍ ലഭിച്ചു. ഉടന്‍ തന്നെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ സേവനത്തില്‍ വിളിച്ച് പിശകിനെക്കുറിച്ച് അവരെ അറിയിച്ചു.

അന്ന് തന്നെ ബാങ്കിന്റെ ഉപഭോക്തൃ സേവനത്തില്‍ നിന്ന് എന്ന് പറഞ്ഞ് ഒരാള്‍ ഫോണ്‍ വിളിച്ചു. വിളിച്ചയാള്‍ ബാങ്ക് എക്സിക്യൂടീവുമാരില്‍ ഒരാളാണെന്ന് സ്വയം പരിചയപ്പെടുത്തുയും സംസാരിച്ചതിന് ശേഷം രണ്ട് ക്രെഡിറ്റ് കാര്‍ഡുകളുടെയും വിശദാംശങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഫോണ്‍ കട് ചെയ്ത ശേഷം, രണ്ട് കാര്‍ഡുകളും ഉപയോഗിച്ച് 1.62 ലക്ഷം രൂപ പിന്‍വലിച്ചതായി സന്ദേശം ലഭിച്ചു'.

സിംഗ് ഉടനെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 'വഞ്ചന, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്'- കാന്‍ഡിവ്ലി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദിനകര്‍ ജാദവ് പറഞ്ഞു.

Keywords: News, National, Mumbai, Top-Headlines, Man, Cash, Bank, Phone call, Police, Case, Investigates, Complaint, Theft, Fraud, Bank executive, Man loses over Rs 1 lakh from 2 cards after call from ‘bank executive’.
< !- START disable copy paste -->

Post a Comment