തൃശൂര്‍: (www.kvartha.com 04.03.2022) തൃശൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നുവെന്ന് പൊലീസ്. തൃശൂര്‍ കേച്ചേരി സ്വദേശി ഫിറോസ്(40) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഫിറോസ് താമസിക്കുന്ന വാടക ക്വാര്‍ടേഴ്‌സിലേക്ക് മാരകായുധങ്ങളുമായെത്തിയ അക്രമികള്‍, വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍ തന്നെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ രണ്ടംഗ സംഘമാണെന്ന് പൊലീസ് അറിയിച്ചു. മത്സ്യ മാര്‍കറ്റിലെ തൊഴിലാളിയാണ് ഫിറോസ്. ഇയാള്‍ ഒരു തട്ടിപ്പ് കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Man Found dead in house, Thrissur, News, Local News, Killed, Police, Hospital, Treatment, Kerala.