'അമ്മേ, ഞങ്ങൾ നഗരങ്ങളിൽ ബോംബിടുകയാണ്, സാധാരണക്കാരെ പോലും ലക്ഷ്യം വയ്ക്കുന്നു'; യുക്രൈനിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികന്റെ ഹൃദയഭേദകമായ അവസാന വാക്കുകൾ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോർക്: (www.kvartha.com 01.03.2022) 'അമ്മേ, ഞാൻ യുക്രൈനിലാണ്. ഇവിടെ ഒരു യഥാർഥ യുദ്ധം നടക്കുന്നുണ്ട്. ഞാൻ ഭയപ്പെടുന്നു. ഞങ്ങൾ ഒരുമിച്ച് എല്ലാ നഗരങ്ങളിലും ബോംബിടുന്നു. സാധാരണക്കാരെ പോലും ലക്ഷ്യം വയ്ക്കുന്നു' - യുദ്ധത്തിൽ കൊല്ലപ്പെടുന്നതിന് മുമ്പ് ഒരു റഷ്യൻ സൈനികൻ തന്റെ അമ്മയ്ക്ക് അയച്ചതെന്ന് കരുതുന്ന ഹൃദയഭേദകമായ അവസാന വാചകങ്ങൾ യുക്രേനിയൻ ഉദ്യോഗസ്ഥർ പുറത്തുവിട്ടു. യു എൻ ജനറൽ അസംബ്ലിയുടെ അടിയന്തര പ്രത്യേക സെഷനിൽ യുക്രൈൻ നയതന്ത്രജ്ഞനായ സെർജി കിസ്‌ലിഷ്യ, ടെക്‌സ്റ്റുകളുടെ സ്‌ക്രീൻഷോടുകൾ പങ്കിടുകയും വായിക്കുകയും ചെയ്തു.
                         
'അമ്മേ, ഞങ്ങൾ നഗരങ്ങളിൽ ബോംബിടുകയാണ്, സാധാരണക്കാരെ പോലും ലക്ഷ്യം വയ്ക്കുന്നു'; യുക്രൈനിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികന്റെ ഹൃദയഭേദകമായ അവസാന വാക്കുകൾ

'അവർ [ഉക്രേനിയക്കാർ] ഞങ്ങളെ സ്വാഗതം ചെയ്യുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു, പക്ഷേ അവർ ഞങ്ങളുടെ കവചിത വാഹനങ്ങൾക്കടിയിൽ വീഴുന്നു, ചക്രങ്ങൾക്കടിയിൽ വീഴുന്നു, ഞങ്ങളെ കടന്നുപോകാൻ അനുവദിക്കുന്നില്ല. അവർ ഞങ്ങളെ ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നു. അമ്മേ, ഇത് വളരെ ബുദ്ധിമുട്ടാണ്' - സൈനികൻ കുറിച്ചു.

മകന്റെ വിവരമൊന്നും അറിയാത്തതിനെ തുടർന്ന് എന്താണ് കാരണമെന്ന് തിരക്കിയാണ് പട്ടാളക്കാരന്റെ അമ്മ മകന് സന്ദേശമയച്ചത്. ഒരു സമ്മാനം പാർസലായി അയക്കട്ടെയെന്നും സ്ത്രീ ചോദിച്ചു. അതിനുള്ള മറുപടിയായിരുന്നു ഈ പ്രതികരണം. താൻ പരിശീലനത്തിലല്ലെന്നും യുക്രൈന് അധിനിവേശത്തിൽ പങ്കെടുക്കുകയാണെന്നും സൈനികൻ അമ്മയോട്‌ വെളിപ്പെടുത്തി. 'തൂങ്ങിമരിക്കാൻ ആഗ്രഹിക്കുന്നു' എന്നും അദ്ദേഹം പ്രതികരിക്കുന്നുണ്ട്.
'അദ്ദേഹം കൊല്ലപ്പെടുന്നതിന് കുറച്ച് നിമിഷങ്ങൾക്ക് മുമ്പായിരുന്നു ഇത്. ഈ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കുക' - സെർജി കിസ്‌ലിഷ്യ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് പറഞ്ഞു.

Keywords:  News, World, America, New York, Top-Headlines, Russia, Ukraine, War, Soldiers, Message, Bomb Blast, 'Mama, we are even targeting civilians in Ukraine': Russian soldier's last text message.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script