ദുബൈ: (www.kvartha.com 01.03.2022) പ്രശസ്ത വ്‌ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂസ് (20)നെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്. പുലര്‍ചെയാണ് ദുബൈ ജാഫിലിയയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അരനാട്ടില്‍വീട്ടില്‍ റിഫ ശെറിന്‍ എന്ന റിഫ ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്‌ലോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രിവരെ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.