യുപി തിരഞ്ഞെടുപ്പ് ഡ്യൂടിക്കിടെ മലയാളി ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതായി റിപോര്‍ട്
Mar 5, 2022, 16:19 IST
ലക്‌നൗ: (www.kvartha.com 05.03.2022) യുപി തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ഡ്യൂടിക്കെത്തിയ മലയാളി ജവാന്‍ വെടിയേറ്റ് മരിച്ചു. സി ആര്‍ പി എഫ് ജവാന്‍ വിപിന്‍ ദാസാ(37)ണ് മരിച്ചത്. വിപിന്‍ ദാസ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയതാണെന്നാണ് വിവരം. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശിയാണ്.
യുപിയിലെ ചന്തൗലിയില്‍ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂടി ചെയ്ത് വരികയായിരുന്നു വിപിന്‍ ദാസ്. ഡ്യൂടിക്കിടെയാണ് സംഭവം. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് റിപോര്‍ട്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരക്ക് പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്.
വിപിന്റെ വീടിന്റെ കുറ്റിയടി ചടങ്ങില്‍ പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും മേലുദ്യോഗസ്ഥര്‍ അവധി അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കാരണത്താല്‍ വിപിന്‍ ദാസ് മനോവിഷമത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
മൂന്നുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. അമ്മ: രുഗ്മിണി. ഭാര്യ: കീര്‍ത്തന. മകള്‍: അവന്തിക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.