Follow KVARTHA on Google news Follow Us!
ad

തമിഴ്നാട്ടില്‍ മദ്യവില വര്‍ധിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, chennai,News,Business,Liquor,Cabinet,Increased,National,
ചെന്നൈ: (www.kvartha.com 07.03.2022) തമിഴ്നാട്ടില്‍ മദ്യവില വര്‍ധിച്ചു. 180 മിലി ലിറ്ററിന് 10 രൂപയും 375 മിലി കുപ്പി മദ്യത്തിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. മാര്‍ച് ഏഴ് തിങ്കളാഴ്ച മുതല്‍ വിലക്കയറ്റം പ്രാബല്യത്തില്‍ വരും.

Liquor prices increased in Tamil Nadu, Chennai, News, Business, Liquor, Cabinet, Increased, National

ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തമിഴ്നാട് സ്റ്റേറ്റ് മാര്‍കറ്റിംഗ് കോര്‍പറേഷന്‍ ലിമിറ്റഡ് (ടാസ്മാക്) എന്ന പേരില്‍ സംസ്ഥാനത്തിന്റെ ബാനറിലാണ് തമിഴ്നാട്ടില്‍ മദ്യം വില്‍ക്കുന്നത്.

2020 മെയ് മാസത്തിലാണ് തമിഴ്നാട്ടില്‍ ഇതിനുമുമ്പ് മദ്യത്തിന് വില വര്‍ധിപ്പിച്ചത്. മെയ് ഏഴു മുതല്‍ തമിഴ്നാട്ടില്‍ മദ്യത്തിന്റെ വില പരമാവധി 20 രൂപ വരെ വര്‍ധിപ്പിച്ചു.

കോവിഡ് -19 നെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാരണം 40 ദിവസത്തിലേറെയായി റീടെയില്‍ ഔട്ലെറ്റുകള്‍ ആദ്യമായി വ്യാപാരത്തിനായി തുറന്നു.

Keywords: Liquor prices increased in Tamil Nadu, Chennai, News, Business, Liquor, Cabinet, Increased, National.

Post a Comment