'അസുഖം ഭേദമാകാന്‍ യജ്ഞം നടത്തുമെന്ന് പറഞ്ഞ് ആചാരങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി'; രോഗിയായ ഭര്‍ത്താവിനെ സുഖപ്പെടുത്താനെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജ്യോല്‍സ്യന്‍ അറസ്റ്റില്‍

 



കൊല്‍കത്ത: (www.kvartha.com 03.03.2022) രോഗിയായ ഭര്‍ത്താവിനെ സുഖപ്പെടുത്താനെന്ന വ്യാജേന പ്രലോഭിപ്പിച്ച് യുവതിയെ ബ്രലാത്സംഗം ചെയ്തെന്ന കേസില്‍ ജ്യോല്‍സ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്പൂരിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന് സുഖംപ്രാപിക്കാന്‍ താന്‍ യജ്ഞം നടത്തുമെന്ന് പറഞ്ഞെന്നും തുടര്‍ന്ന് ആചാരങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയിരുന്നെന്നും യുവതി ആരോപിച്ചു. ചിറ്റ്പൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പാനീയത്തില്‍ എന്തോ മരുന്ന് കലക്കി തന്നെ ബോധംകെടുത്തുകയും രണ്ട് തവണ ബലാത്സംഗം ചെയ്തുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ജ്യോതിഷ് സുഭാഷ് എന്നും ജ്യോതിഷ് സുഭാഷിഷ് എന്നും അറിയപ്പെടുന്ന അഭിജിത് ഘോഷ് ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 

'അസുഖം ഭേദമാകാന്‍ യജ്ഞം നടത്തുമെന്ന് പറഞ്ഞ് ആചാരങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി'; രോഗിയായ ഭര്‍ത്താവിനെ സുഖപ്പെടുത്താനെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജ്യോല്‍സ്യന്‍ അറസ്റ്റില്‍


കുടുംബാംഗങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക ആചാരങ്ങള്‍ അനുഷ്ഠിച്ചെന്ന വ്യാജേനയാണ് പ്രതി തന്റെ വിശ്വാസം നേടിയെടുത്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. ബിര്‍ഭം, ബര്‍ദ്വാന്‍, ഡയമന്‍ഡ് ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ ചടങ്ങുകള്‍ നടത്തുന്നതിന്റെ മറവില്‍ തന്നെ കൊണ്ടുപോയി, ചടങ്ങിന് മുമ്പായി ഒരു പാനീയവും റെസിനും കഴിക്കണമെന്ന് പറഞ്ഞതായി യുവതി പറയുന്നു. പാനീയം കഴിച്ച് രണ്ട് തവണ അബോധാവസ്ഥയിലായെന്നും ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താന്‍ ബലാത്സംഗത്തിനിരയായെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിക്കാരി വ്യക്തമാക്കി. തുടര്‍ന്ന് ചടങ്ങിന്റെ പേരില്‍ മൂന്നാം തവണയും നഗരം വിടാന്‍ പ്രതി ആവശ്യപ്പെട്ടപ്പോളാണ് യുവതി പൊലീസില്‍ വിവരമറിയിച്ചത്.

തന്റെ ഭര്‍ത്താവിന് സുഖമില്ലെന്നും ആരോഗ്യം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ചെയ്യണമെന്നും യുവതി ജ്യോല്‍സ്യനെ അറിയിച്ചതായും യുവതി അയാളെ വിശ്വസിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തുവെന്നും ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Keywords:  News, National, India, Kolkata, Molestation, Complaint, Police, Crime, Arrest, Kolkata Police arrests astrologer for molesting woman on pretext of performing various rituals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia