Follow KVARTHA on Google news Follow Us!
ad

'കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും, ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി പോരാടാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയട്ടെ'; എം കെ സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Kerala CM Pinarayi Vijayans birthday wishes to MK Stalin#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 01.03.2022) ചൊവ്വാഴ്ച 69 വയസ് തികയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഡ്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്ന് പിണറായി ആശംസിച്ചു. സ്റ്റാലിനെ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ചുവെന്ന് പിണറായി വിജയന്‍ ഫേസ് ബുകില്‍ കുറിച്ചു. 

ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം:  

പ്രിയപ്പെട്ട സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്‍ഡ്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഇന്നലെ നടന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥയായ 'ഉങ്കളില്‍ ഒരുവന്‍' ഒന്നാം ഭാഗത്തിന്റെ പ്രകാശനച്ചടങ്ങിലും പിണറായി നേരിട്ടെത്തിയിരുന്നു. 1976 വരെയുള്ള സ്റ്റാലിന്റെ വ്യക്തി, രാഷ്ട്രീയ അനുഭവങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് എന്നിവരും പുസ്തക പ്രകാശനച്ചടങ്ങിന് എത്തി.

ബി ജെ പിക്കെതിരെ കോണ്‍ഗ്രസും ഇടതുകക്ഷികളും മതേതര ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന് ചടങ്ങില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 2019ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് മുന്നോട്ടുവച്ച പ്രതിപക്ഷകക്ഷികളുടെ മഴവില്‍ സഖ്യം എന്ന ആശയത്തിന് വേണ്ടി ചടങ്ങില്‍  ഒരിക്കല്‍ക്കൂടി സ്റ്റാലിന്‍ ശബ്ദമുയര്‍ത്തി. 

News, Kerala, State, Thiruvananthapuram, CM, Chief Minister, Pinarayi vijayan, Birthday, Social Media, Facebook, Facebook Post, Kerala CM Pinarayi Vijayans birthday wishes to MK Stalin


ബി ജെ പി ഭരണത്തില്‍ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഭീഷണിയിലാണ്. ആത്മകഥയുടെ പ്രകാശനച്ചടങ്ങിനെത്തിയ നേതാക്കള്‍ മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം ബിജെപിക്കെതിരെ കൈകോര്‍ക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സാസ്‌കാരിക വൈവിധ്യം നിലനില്‍ക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും രാജ്യത്ത് വിഭിന്ന സംസ്‌കാരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും ഭീഷണി നേരിടുകയാണെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഇന്‍ഡ്യയെന്ന ആശയം തന്നെ ഇല്ലാതെയാവുകയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും പറഞ്ഞു. ജനങ്ങളുടെ താല്‍പ്പര്യത്തിനെതിരായി ജമ്മു കശ്മീരിനെ മൂന്നായി വിഭജിച്ചു. നാളെയിത് കേരളത്തിനും തമിഴ്‌നാടിനും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം വിചാരണ ചെയ്യുന്നത് ഈ ഘട്ടത്തില്‍ നിശ്ശബ്ദരായിരിക്കുന്നവരെ കൂടിയാകുമെന്ന് തേജസ്വി യാദവ് പറഞ്ഞു. ഈ ഘട്ടത്തില്‍ ശബ്ദമുയര്‍ത്തേണ്ടത് എല്ലാവരുടേയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Keywords: News, Kerala, State, Thiruvananthapuram, CM, Chief Minister, Pinarayi vijayan, Birthday, Social Media, Facebook, Facebook Post, Kerala CM Pinarayi Vijayans birthday wishes to MK Stalin

Post a Comment