സംസ്ഥാനം 100 കോടി രൂപ ബാങ്കിൽ നിക്ഷേപിക്കും. ഗോശാലകൾക്ക് 50 കോടി രൂപയും, മേക്കേദാട്ടു പദ്ധതിക്ക് 1,000 കോടി രൂപയും, 3,000 കോടി രൂപ ഫണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കും അനുവദിച്ചു. മൂന്ന് ലക്ഷം കർഷകർക്ക് 24,000 കോടി രൂപ കാർഷിക വായ്പയായി നൽകും. പശ്ചിമവാഹിനി പദ്ധതിയുടെ ആദ്യഘട്ടത്തിന് 500 കോടി, ഖാർലാൻഡ് പദ്ധതിക്ക് 1500 കോടി അനുവദിച്ചു.
ബെംഗ്ളുറു അർബൻ, റൂറൽ, തുമകുരു, ചിക്കബല്ലാപ്പൂർ ജില്ലകളിലായി 234 തടാകങ്ങൾ നികത്തും. ഇതിനായി 864 കോടി രൂപ അനുവദിച്ചു. കെസി വാലി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് 455 കോടി, 100 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്താൻ 1000 കോടി, ഡോ. ബി ആർ. അംബേദ്കർ ഹോസ്റ്റലുകൾക്ക് 750 കോടി, കനകദാസ ഹോസ്റ്റലുകൾക്ക് 165 കോടി, സർകാർ ഹൈസ്കൂളുകളിലും പിയു കോളജുകളിലും ഫർണിചറുകൾക്ക് 100 കോടി, സംസ്ഥാനത്തെ സർകാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 500 കോടി രൂപയും അനുവദിച്ചു.
രണ്ട് വർഷത്തിനുള്ളിൽ 1000 ഗ്രാമപഞ്ചായത്തുകളെ സമ്പൂർണ സാക്ഷരതയുള്ള ഗ്രാമപഞ്ചായത്തുകളായി മാറ്റുമെന്നും സംസ്ഥാനത്തുടനീളം ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കുമെന്നും ബജറ്റ് വാഗ്ദാനം ചെയുന്നു. കെപിഎസ്‌സി, UPSC, SSC, NEET, JEE, കൂടാതെ മുഖ്യമന്ത്രി വിദ്യാർത്ഥി മാർഗദർശിനി പദ്ധതിക്ക് കീഴിൽ വരുന്ന മറ്റുപരീക്ഷകൾക്കും സൗജന്യ കോചിംഗ് സൗകര്യം ഒരുക്കും. ഐഐടിക്കായി ഏഴ് കർണാടക ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്‌നോളജി സ്ഥാപിക്കും. ചാമരാജനഗർ, ബിദർ, ഹാവേരി, ഹാസൻ, കുടക്, കൊപ്പൽ, ബാഗൽകോട്ട് ജില്ലകളിലാണ് പുതിയ മാതൃകാ സർവകലാശാലകൾ വരുന്നത്.
പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് 400 കോടി രൂപയും സർകാർ അനുവദിച്ചു. ലിംഗായത്ത് വികസന ബോർഡിനും വൊകലിഗ ബോർഡിനും 100 കോടി രൂപ, മറാത്ത വികസന ബോർഡിന് 50 കോടി രൂപ, സംസ്ഥാനത്തെ പഴയ സ്‌കൂളുകളുടെ നവീകരണത്തിന് 25 കോടി, യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിലിനായി 1,100 കോടി രൂപ, ക്ഷേമപദ്ധതിക്കായി 2,610 കോടി രൂപയും അനുവദിച്ചു. മഴക്കാലത്ത് തകർന്ന റോഡുകൾക്ക് 300 കോടി, ഒരു തടാകത്തിന് 10 ലക്ഷം രൂപ ചെലവിൽ 1,000 തടാകങ്ങൾ വികസിപ്പിക്കുമെന്നും വാഗ്ദ്ധാനം ചെയ്യുന്നു.
3,500 കോടി രൂപ ചെലവിൽ 2,275 കിലോമീറ്റർ സംസ്ഥാന പാത വികസിപ്പിക്കും, 440 കോടി രൂപ ചെലവിൽ 1,008 സംസ്ഥാന പാതകൾ പുനർനിർമിക്കും കിറ്റൂർ-ബെലഗാവി റെയിൽപാത 927 കോടി രൂപ ചെലവിൽ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാകുകൾ 80 കോടി രൂപ ചെലവിൽ സ്ഥാപിക്കും. ഭരണ പരിഷ്കാരങ്ങൾക്കും 56,710 കോടി രൂപയും അനുവദിച്ചു.
Keywords: News, Top-Headlines, National, Karnataka, Budget, Bangalore, Chief Minister, Government, Cash, People, State, Finance, Karnataka budget 2022-23, Karnataka Budget 2022: Details and Highlights of the Karnataka budget 2022-23.
< !- START disable copy paste -->