Follow KVARTHA on Google news Follow Us!
ad

സി പി എമിന്റെ വനിതാ നയത്തിലെ പൊള്ളത്തരം പുറത്തായെന്ന് കെ സുധാകരന്‍ എംപി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kannur,News,Women's-Day,K.Sudhakaran,Criticism,CPM,Politics,Kerala,
കണ്ണൂര്‍: (www.kvartha.com 04.03.2022) വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പെടുത്തി സംസ്ഥാന സമിതി വിപുലീകരിച്ചതെന്ന വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വനിതകളോടുള്ള സി പി എമിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

K Sudhakaran MP says that the vulgarity of the CPM's women policy is out, Kannur, News, Women's-Day, K.Sudhakaran, Criticism, CPM, Politics, Kerala

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഉള്‍പെടെയുള്ള വനിതാ നേതാക്കളാണ് സിപിഎമില്‍ സ്ത്രീകള്‍ക്ക് നീതികിട്ടുന്നില്ലെന്ന ആക്ഷേപം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത്. വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്നും ഇതിനെതിരേ പരാതി നല്‍കിയാലും പാര്‍ടി പരിഗണിക്കുന്നില്ലെന്നും പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നുവെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.

ഇതൊന്നും പാര്‍ടി നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് പി ശശിയെ പോലുള്ളവരുടെ സിപിഎം സംസ്ഥാന സമിതിയിലെ സാന്നിധ്യമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പി കെ ശശി, ഗോപി കോട്ടമുറിക്കല്‍, പിഎന്‍ ജയന്ത് തുടങ്ങിയ നേതാക്കളെക്കൂടി സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്താമായിരുന്നുവെന്നും സുധാകരന്‍ പരിഹസിച്ചു.

പാര്‍ടിയുടെ സ്ത്രീവിരുദ്ധ സമീപനമാണ് സര്‍കാരിന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കുന്നത്. വാളയാറും വടകരയും ഉള്‍പെടെ നിരവധി പീഡനക്കേസുകളിലെ സിപിഎം പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണു ചെയ്തതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുഹമ്മദ് റിയാസിനും സിപിഎമിലെ മറ്റു നേതാക്കള്‍ക്ക് കിട്ടാത്ത പരിഗണനയാണ് ലഭിക്കുന്നത്. മരുമകന്‍ എന്ന പ്രത്യേക ക്വാടയിലാണ് മുഹമ്മദ് റിയാസ് 17 അംഗ സെക്രടറിയറ്റിലെത്തിയത്. കണ്ണൂരിലെ മുതിര്‍ന്ന നേതാവായ പി ജയരാജനെ സംസ്ഥാന സെക്രടറിയേറ്റില്‍ നിന്ന് ഒഴിവാക്കി. ഖാദി ബോര്‍ഡിലെ ഒരു മരക്കസേരയാണ് അദ്ദേഹത്തിനു പിണറായി സര്‍കാര്‍ നല്കിയത് എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

പിണറായി വിജയന്റെ സമ്പൂര്‍ണാധിപത്യമാണ് സമ്മേളനത്തില്‍ കണ്ടത്. എതിര്‍ശബ്ദം ഉയര്‍ത്തിയവരെല്ലാം പാര്‍ടിയില്‍ നിന്ന് അപ്രത്യക്ഷമായെന്നും സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran MP says that the vulgarity of the CPM's women policy is out, Kannur, News, Women's-Day, K.Sudhakaran, Criticism, CPM, Politics, Kerala.

Post a Comment