Follow KVARTHA on Google news Follow Us!
ad

ഇനി കുട്ടിക്രികറ്റിന്റെ ആവേശം; ഐപിഎൽ 2022 ഷെഡ്യൂൾ പ്രഖ്യാപിച്ചു; ആദ്യ മത്സരത്തിൽ ചെന്നൈയും കൊൽകത്തയും നേർക്കുനേർ; കൂടുതൽ അറിയാം

IPL 2022 schedule announced; Chennai to play against Kolkata in season opener, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ:(www.kvartha.com 06.03.2022) ഇൻഡ്യൻ പ്രീമിയർ ലീഗിന്റെ (IPL) 15-ാം പതിപ്പിനായി ആരാധകർ ഏറെ കാത്തിരുന്ന ഷെഡ്യൂൾ ബിസിസിഐ ഞായറാഴ്ച പ്രഖ്യാപിച്ചു. തീയതികൾ ഏറെക്കുറെ അറിയാമായിരുന്നെങ്കിലും, വേദികളെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഊഹാപോഹങ്ങളും ഷെഡ്യൂൾ പുറത്തുവന്നതോടെ അവസാനിച്ചു. മത്സരങ്ങളെല്ലാം ഇൻഡ്യയിൽ തന്നെയാണ് അരങ്ങേറുക.
   
News, National, Sports, Top-Headlines, IPL, Cricket, Players, Indian Team, BCCI, Royal Challengers, Chennai Super Kings, Mumbai Indians, UAE, India, IPL 2022 schedule announced, IPL 2022 schedule announced; Chennai to play against Kolkata in season opener.

ടൂർണമെന്റിന്റെ ലീഗ് ഘട്ടം മഹാരാഷ്ട്രയിലെ നാല് വേദികളിലായി നടക്കും, അതേസമയം പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാർച് 26ന് ചെന്നൈയും കൊൽകത്തയും തമ്മിലുള്ള ഏറ്റുമുട്ടലോടെയാണ് പതിനഞ്ചാം പതിപ്പിന് തുടക്കമാകുന്നത്. രണ്ട് പുതിയ ടീമുകൾ കൂടി വന്നതോടെ മത്സരങ്ങൾ 56ൽ നിന്ന് 70ലെത്തി.

ലീഗ് ഘട്ടത്തിൽ ബിസിസിഐ ഈ വർഷം മറ്റൊരു ഫോർമാറ്റിലാണ് മത്സരങ്ങൾ നടത്തുന്നത്. കിരീടങ്ങളുടെ എണ്ണവും കളിച്ച ഫൈനലുകളും അടിസ്ഥാനമാക്കി 10 ടീമുകളെ എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപുകളായി തിരിച്ചിട്ടുണ്ട്. അതനുസരിച്ച്, ഗ്രൂപ് എയിൽ മുംബൈ ഇൻഡ്യൻസ്, കൊൽകത്ത നൈറ്റ് റൈഡേഴ്സ്, രാജസ്താൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, പുതുതായി പ്രവേശിച്ച ലക്‌നൗ സൂപർ ജയന്റ്സ് എന്നിവ ഉൾപെടുന്നു. മറ്റ് അഞ്ച് ടീമുകളായ ചെന്നൈ സൂപർ കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, പഞ്ചാബ് കിംഗ്‌സ്, പുതുമുഖങ്ങളായ ഗുജറാത് ടൈറ്റൻസ് എന്നിവ ഗ്രൂപ് ബിയിലാണ്.

എല്ലാ ലീഗ് മത്സരങ്ങളും മഹാരാഷ്ട്രയിൽ

എല്ലാ ലീഗ് മത്സരങ്ങളും നാല് വേദികളിലായി നടക്കും - മൂന്ന് മുംബൈയിലും ഒന്ന് പൂനെയിലും. വാങ്കഡെ, ഡി വൈ പാട്ടീൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ 20 മത്സരങ്ങൾ വീതവും മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയം പൂനെയിലെ എംസിഎ സ്റ്റേഡിയം എന്നിവിടങ്ങളിൽ 15 മത്സരങ്ങൾ വീതവും നടക്കും.
               
News, National, Sports, Top-Headlines, IPL, Cricket, Players, Indian Team, BCCI, Royal Challengers, Chennai Super Kings, Mumbai Indians, UAE, India, IPL 2022 schedule announced, IPL 2022 schedule announced; Chennai to play against Kolkata in season opener.
               
News, National, Sports, Top-Headlines, IPL, Cricket, Players, Indian Team, BCCI, Royal Challengers, Chennai Super Kings, Mumbai Indians, UAE, India, IPL 2022 schedule announced, IPL 2022 schedule announced; Chennai to play against Kolkata in season opener.
                  
News, National, Sports, Top-Headlines, IPL, Cricket, Players, Indian Team, BCCI, Royal Challengers, Chennai Super Kings, Mumbai Indians, UAE, India, IPL 2022 schedule announced, IPL 2022 schedule announced; Chennai to play against Kolkata in season opener.
                   
News, National, Sports, Top-Headlines, IPL, Cricket, Players, Indian Team, BCCI, Royal Challengers, Chennai Super Kings, Mumbai Indians, UAE, India, IPL 2022 schedule announced, IPL 2022 schedule announced; Chennai to play against Kolkata in season opener.

Keywords: News, National, Sports, Top-Headlines, IPL, Cricket, Players, Indian Team, BCCI, Royal Challengers, Chennai Super Kings, Mumbai Indians, UAE, India, IPL 2022 schedule announced, IPL 2022 schedule announced; Chennai to play against Kolkata in season opener. < !- START disable copy paste -->

Post a Comment