Follow KVARTHA on Google news Follow Us!
ad

യുദ്ധഭൂമിയിൽ അഭയകേന്ദ്രമായി ഒരു ഇന്‍ഡ്യന്‍ റെസ്റ്റോറന്റ്; എത്തുന്നവർക്ക് സൗജന്യ ഭക്ഷണം; സാധനങ്ങള്‍ തീരുന്നതില്‍ ആശങ്കയെന്ന് ഉടമ; യുക്രൈനിലെ വേറിട്ട കാഴ്ച

Indian Restaurant in Kyiv Turns Into Shelter Home, Provides Free Meals to People, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കൈവ്: (www.kvartha.com 01.03.2022) റഷ്യന്‍ അധിനിവേശത്തിനിടെ കൈവിലെ ഒരു ഇന്‍ഡ്യന്‍ റെസ്റ്റോറന്റ് ഇന്‍ഡ്യന്‍ വിദ്യാർഥികള്‍ക്കും യുക്രൈന്‍ പൗരന്മാര്‍ക്കും താമസവും സൗജന്യ ഭക്ഷണവും നല്‍കുന്നു. ആക്രമണം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 70 പേര്‍ക്കെങ്കിലും സാതിയ റെസ്റ്റോറന്റ് അഭയം നല്‍കിയിട്ടുണ്ട്. ചോകോലിവ്സ്‌കി ബൊളിവാര്‍ഡിന്റെ അടിയിലായതിനാല്‍ റെസ്റ്റോറന്റ് ബോംബ് ബങ്കറായി മാറിയെന്ന് ഉടമ മനീഷ് ദേവ് പറഞ്ഞു. ചുറ്റും ബോംബുകള്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ അവരുടെ ലഗേജുകളുമായി സാതിയ റസ്റ്റോറന്റിലേക്ക് ഒഴുകുകയായിരുന്നു. വ്യാഴാഴ്ച ഭക്ഷണശാലയില്‍ അഭയം തേടിയവര്‍ക്ക് കോഴി ബിരിയാണിയാണ് വിളമ്പിയത്.
                    
News, World, International, Ukraine, Russia, War, Indian, People, Home, Food, Top-Headlines, Students, Attack, Bomb, Social Media, Restaurant, Kyiv, Indian Restaurant in Kyiv Turns Into Shelter Home, Provides Free Meals to People.

'നിരവധി യുക്രൈന്‍ പൗരന്മാരും റെസ്റ്റോറന്റില്‍ എത്തി, അവര്‍ ഇവിടെ സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിച്ചു. ബേസ്മെന്റിന് താഴെയായതിനാല്‍ റെസ്റ്റോറന്റ് ഇപ്പോള്‍ ബോംബ് ഷെല്‍ടര്‍ പോലെയാണ്. ഞങ്ങള്‍ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നുണ്ട്,'- റെസ്റ്റോറന്റ് ഉടമ മനീഷ് ഡേദ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ട്വീറ്റില്‍, ഗുഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ റെസ്റ്റോറന്റിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എഴുതി, 'മനീഷ് ദേവ് എന്നയാള്‍ തന്റെ റെസ്റ്റോറന്റില്‍ യുക്രൈനിലെ 125 ലധികം ആളുകള്‍ക്ക് അഭയം നല്‍കി. ദേവും ജോലിക്കാരും ഭക്ഷണം പാകം ചെയ്യുകയും അവര്‍ക്കെല്ലാം ആഹാരം തയ്യാറാക്കാനായി ജീവന്‍ പണയപ്പെടുത്തി സാധനങ്ങളും മറ്റും തേടിപ്പിടിച്ച് വാങ്ങുന്നു. മനീഷ് ദേവിനെ പോലെയുള്ള കൂടുതല്‍ ആളുകളെ ലോകത്തിന് ആവശ്യമുണ്ട്'.

സംഘര്‍ഷം രൂക്ഷമായതിനാല്‍, സാധനങ്ങളുടെ സ്റ്റോകിനെക്കുറിച്ച് ആശങ്കകള്‍ വര്‍ധിക്കുന്നു. 'ഞങ്ങള്‍ ബാക്കിയുള്ള റേഷന്‍ സ്റ്റോക് സൂക്ഷിക്കുന്നു. 4-5 ദിവസം കഴിയ്ക്കാനുള്ള അരിയും മാവും ഉണ്ട്, പക്ഷേ ഞങ്ങള്‍ക്ക് പച്ചക്കറികളും മറ്റ് സാധനങ്ങളും വാങ്ങേണ്ടതുണ്ട്. രാത്രി 10 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിലുള്ള സഞ്ചാരത്തിന് നിയന്ത്രണങ്ങളുണ്ട്, ' ദേവ് പറഞ്ഞു.
വെള്ളിയാഴ്ച, കുറച്ച് സമയത്തേക്ക് മാര്‍കെറ്റുകള്‍ തുറന്നപ്പോള്‍, ഭക്ഷണശാലയില്‍ നിന്ന്പച്ചക്കറികളും പാലും അരിയും വാങ്ങിയിരുന്നു. സംഘര്‍ഷത്തിന് മുമ്പ്, യുക്രൈനിലെ സാതിയ റസ്റ്റോറന്റ് രാജ്യത്തെ ഇന്‍ഡ്യന്‍ വിദ്യാർഥികളുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു.

Keywords: News, World, International, Ukraine, Russia, War, Indian, People, Home, Food, Top-Headlines, Students, Attack, Bomb, Social Media, Restaurant, Kyiv, Indian Restaurant in Kyiv Turns Into Shelter Home, Provides Free Meals to People.
< !- START disable copy paste -->

Post a Comment