Follow KVARTHA on Google news Follow Us!
ad

ബഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീര്‍ഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്‍ഡ്യന്‍ നാവിക സേന

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, New Delhi,News,Video,Twitter,National,
ന്യൂഡെല്‍ഹി: (www.kvartha.com 05.03.2022) ബഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീര്‍ഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്‍ഡ്യന്‍ നാവിക സേന. ക്രൂയിസ് മിസൈലുകളിലൊന്നായ ബ്രഹ്മോസിന്റെ പരീക്ഷണങ്ങള്‍ നാവിക സേന പതിവായി നടത്താറുണ്ട്. ബ്രഹ്മോസ് മിസൈലിന്റെ ദീര്‍ഘദൂര പ്രിസിഷന്‍ സ്ട്രൈക് (കൃത്യമായ ലക്ഷ്യം ഭേദിക്കുന്ന) ശേഷിയെ സാധൂകരിക്കുന്നതാണ് പരീക്ഷണമെന്ന് നാവിക സേന അറിയിച്ചു.

Indian Navy successfully test fires advanced version of BrahMos missile | Watch, New Delhi, News, Video, Twitter, National

തദ്ദേശീയമായ ഘടകങ്ങള്‍ കൂടുതല്‍ ഉള്‍കൊള്ളിച്ചാണ് മെച്ചപ്പെട്ട പ്രകടനശേഷിയുള്ള ബ്രഹ്മോസ് മിസൈലിന്റെ നിര്‍മാണം. ആത്മനിര്‍ഭര്‍ ഭാരതിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതാണ് ഈ വിജയമെന്നും നാവിക സേന ട്വിറ്റെറില്‍ കുറിച്ചു.

2020 നവംബറില്‍ ആന്‍ഡമാന്‍ നികോബാര്‍ ദ്വീപുകളില്‍ നിന്ന് ബ്രഹ്മോസ് സൂപര്‍ സോണിക് ക്രൂയിസ് മിസൈലിന്റെ ലാന്‍ഡ് ആറ്റാക് പതിപ്പ് പരീക്ഷിച്ചിരുന്നു. സുഖോയ് 30 എംകെ-ഐയിലും ബ്രഹ്മോസ് മിസൈലിന്റെ എയര്‍ പതിപ്പ് പരീക്ഷിച്ചിരുന്നു. ഒഡീഷയിലെ ചന്ദിപൂരിലെ ഇന്റര്‍ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്.

Keywords: Indian Navy successfully test fires advanced version of BrahMos missile | Watch, New Delhi, News, Video, Twitter, National.

Post a Comment