ദളിത് യുവാവിനെ മര്‍ദിച്ച ശേഷം മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി; 'ആക്രമണം വിവരാവകാശ നിയമപ്രകാരം പഞ്ചായതില്‍ അപേക്ഷ നല്‍കിയതിന്'

 


ഭോപാല്‍: (www.kvartha.com 01.03.2022) മധ്യപ്രദേശില്‍ ദളിത് വിവരാവകാശ പ്രവര്‍ത്തകനെ മര്‍ദിച്ച ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്ന് പരാതി. ഗ്വാളിയോര്‍ ജില്ലയിലെ പാനിഹാറിലെ ഒരു പഞ്ചായതില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനാണ് ദളിത് വിഭാഗത്തില്‍പ്പെട്ട വിവരാവകാശ പ്രവര്‍ത്തകനെ നിരവധി ആളുകള്‍ മര്‍ദിക്കുകയും മൂത്രം കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
                    
ദളിത് യുവാവിനെ മര്‍ദിച്ച ശേഷം മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചെന്ന് പരാതി; 'ആക്രമണം വിവരാവകാശ നിയമപ്രകാരം പഞ്ചായതില്‍ അപേക്ഷ നല്‍കിയതിന്'

ഫെബ്രുവരി 23 ന് വൈകുന്നേരം ശശികാന്ത് ജാതവിനെ (33) മുറിയില്‍ പൂട്ടിയിട്ട് ഏഴ് പേര്‍ മര്‍ദിച്ചതായി ഭാര്യ രേണു ജാതവ് പാനിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പണിഹാര്‍ പൊലീസ് സ്റ്റേഷനിലെ ടൗണ്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ ശര്‍മ അറിയിച്ചു.

മര്‍ദനത്തെത്തുടര്‍ന്ന് ശശികാന്തിന് ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചു. ആദ്യം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, എന്നാല്‍ കാലുകളില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പിന്നീട് ദില്ലിയിലെ എയിംസിലേക്ക് മാറ്റിയെന്ന് കുടുംബം പറഞ്ഞു.

ഗ്രാമ സര്‍പഞ്ച് ആശാ കൗരവ്, സഞ്ജയ് കൗരവ്, ധമു, ഭുര, ഗൗതം, വിവേക് ശര്‍മ, സര്‍നാം സിംഗ് എന്നിവരെയാണ് ഭര്‍ത്താവിനെ ആക്രമിച്ചതിന് രേണു പരാതിയില്‍ ആരോപിക്കുന്നു. കൊലപാതകശ്രമം ചുമത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ബിഎസ്പി പ്രവര്‍ത്തകര്‍ പാനിഹാര്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ ആ വകുപ്പും ചുമത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണം വിവരാവകാശ അപേക്ഷ നല്‍കിയത് കൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ എന്നറിയാന്‍ അന്വേഷണം നടക്കുകയാണെന്ന് പ്രവീണ്‍ ശര്‍മ വ്യക്തമാക്കി.

Keywords:  News, National, Top-Headlines, Madhya pradesh, Attack, Complaint, Police, Case, Urine, In MP, Dalit RTI activist beaten, forced to drink urine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia