SWISS-TOWER 24/07/2023

പശു സംരക്ഷണത്തിന് 500 കോടി, അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കും, യുക്രൈനിലെ ഇന്‍ഡ്യന്‍ മെഡികല്‍ വിദ്യാര്‍ഥികളുടെ സാഹചര്യം കണക്കിലെടുത്ത് പുതിയ 3 മെഡികല്‍ കോളജുകള്‍ കൂടി; അവസാന ബജറ്റ് അവതരിപ്പിച്ച് ഗുജറാതിലെ ബി ജെ പി സര്‍കാര്‍

 


ADVERTISEMENT

അഹ് മദാബാദ്: (www.kvartha.com 04.03.2022) കന്നുകാലിക്ഷേമത്തിലും സംരക്ഷണത്തിനും ഊന്നല്‍ നല്‍കി ഗുജറാതിലെ ബിജെപി സര്‍കാര്‍ അവസാന ബജറ്റ് (2022- 23) അവതരിപ്പിച്ചു. 2,43,965 കോടി രൂപയുടെ മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. നിരവധി സൗജന്യങ്ങളും പശു സംരക്ഷണത്തിനും അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കുന്നതിനുമുള്ള വ്യവസ്ഥകളും ബജറ്റിലുണ്ട്.
Aster mims 04/11/2022

പശു സംരക്ഷണത്തിന് 500 കോടി, അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കും, യുക്രൈനിലെ ഇന്‍ഡ്യന്‍ മെഡികല്‍ വിദ്യാര്‍ഥികളുടെ സാഹചര്യം കണക്കിലെടുത്ത് പുതിയ 3 മെഡികല്‍ കോളജുകള്‍ കൂടി; അവസാന ബജറ്റ് അവതരിപ്പിച്ച് ഗുജറാതിലെ ബി ജെ പി സര്‍കാര്‍

പശുക്കളുടെ പ്രാധാന്യം ഊന്നിപ്പറയുകയും ഭഗവാന്‍ ശ്രീകൃഷ്ണനുമായി അതിനെ ബന്ധിപ്പിക്കുകയും ചെയ്ത മന്ത്രി, ഗോശാലകളും പഞ്ജരപോളകളും പരിപാലിക്കുന്നതിനായി ഗോ മാതാ പോഷന്‍ യോജനയ്ക്ക് 500 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് 100 കോടി രൂപ കൂടി ബജറ്റില്‍ വകയിരുത്തി.

പശുവിനെ അടിസ്ഥാനമാക്കിയുള്ള ജൈവകൃഷി നടത്തുന്ന കര്‍ഷകര്‍ക്കായി 213 കോടി രൂപയും സര്‍കാര്‍ അനുവദിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 22 ലക്ഷം തൊഴിലവസരങ്ങള്‍ (20 ലക്ഷം സ്വകാര്യ ജോലികളും രണ്ട് ലക്ഷം സര്‍കാര്‍ ജോലികളും) സൃഷ്ടിക്കുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വാഗ്ദാനം ചെയ്തത്.

മെഡികല്‍ പഠനത്തിനായി യുക്രൈനിലേക്ക് പോയ സംസ്ഥാനത്തെ നിരവധി വിദ്യാര്‍ഥികള്‍ അവിടെ കുടുങ്ങിയിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ മൂന്ന് മെഡികല്‍ കോളജുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ അഞ്ചു മെഡികല്‍ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മെഡികല്‍ വിദ്യാഭ്യാസത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സംസ്ഥാനത്തെ 31 മെഡികല്‍ കോളജുകളിലുള്ള ആകെ 5700 എംബിബിഎസ് സീറ്റുകളും 2000 പിജി സീറ്റുകളും ലഭ്യമാണ്, എന്നാണ് സര്‍കാരിന്റെ അവകാശവാദം.

പൗരന്മാര്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന്, അഹ് മദാബാദ്, രാജ്‌കോട്, ഭാവ്‌നഗര്‍, ജാംനഗര്‍, സൂറത് എന്നിവിടങ്ങളിലെ സര്‍കാര്‍ മെഡികല്‍ കോളജുകളില്‍ അത്യാധുനിക സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അവയുടെ നവീകരണത്തിനുമായി മാസ്റ്റര്‍ പ്ലാന്‍ പ്രോജക്ടിന് കീഴില്‍ 106 കോടി രൂപ വകയിരുത്തുന്നു.

4,000 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ കണക്ഷനുകള്‍, കര്‍ഷകര്‍ക്ക് 8,300 കോടി രൂപയുടെ സബ്‌സിഡിയുള്ള വൈദ്യുതി, ഗ്രാമപഞ്ചായത്തുകളിലെ ജലസേചന പ്രവര്‍ത്തനങ്ങള്‍ക്ക് 734 കോടി രൂപയുടെ സൗജന്യ വൈദ്യുതി എന്നിവ ഭൂപേന്ദ്ര പടേല്‍ സര്‍കാരിന്റെ അവസാന ബജറ്റിലെ മറ്റ് പ്രധാന സവിശേഷതകളാണ്.

Keywords: In Gujarat budget: Rs 500 crore for cow protection; proposals for three medical colleges, Ahmedabad, Gujarat, News, Politics, Budget, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia