Follow KVARTHA on Google news Follow Us!
ad

നമ്മുടെ കുട്ടികൾ മതിപ്പുളവാക്കി!; യുക്രൈനിലെ ദുരിത ഭൂമിയിലുള്ള ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല മനോവീര്യവും പ്രതിരോധ ശേഷിയും ഉണ്ടെന്ന് കേന്ദ്രസഹമന്ത്രി ജനറല്‍ വി കെ സിംഗ്

Impressed by their resilience': General VK Singh meets students awaiting evacuation#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com 03.03.2022) 'യുക്രൈനിലെ ദുരിത ഭൂമിയിലുള്ള ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് നല്ല മനോവീര്യം ഉണ്ടെന്നും അവരുടെ പ്രതിരോധശേഷി തന്നെ ആകര്‍ഷിച്ചന്നും കേന്ദ്രസഹമന്ത്രി ജനറല്‍ വി കെ സിംഗ് പറഞ്ഞു. 

യുക്രൈനില്‍ നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷന്‍ ഗംഗയുടെ ഭാഗമായി, അയല്‍രാജ്യമായ പോളന്‍ഡില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതിനാണ് റോഡ് ട്രാന്‍സ് പോര്‍ട് ആന്‍ഡ് ഹൈവേ, സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ജനറല്‍ വിജയ് കുമാര്‍ സിംഗ് (റിട.) നേതൃത്വം നല്‍കുന്നത്.

എല്ലാ ഇന്‍ഡ്യക്കാരെയും സുരക്ഷിതരായി എത്തിക്കുമെന്ന സര്‍കാരിന്റെ ഉറപ്പ് അദ്ദേഹം ആവര്‍ത്തിച്ചു. ഏജന്‍സികള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു. 

ദൗത്യത്തിനിടെയുള്ള ഒരു വീഡിയോയും മന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. പോളന്‍ഡിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ നഗ്മ മലികിനൊപ്പം പോളന്‍ഡ്-യുക്രൈന്‍ അതിര്‍ത്തിയിലെ ബുഡോമിയര്‍സിലെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് അതിലുള്ളത്. 

News, National, India, New Delhi, Impressed by their resilience': General VK Singh meets students awaiting evacuation


വെള്ളിയാഴ്ച ആരംഭിച്ച ഒഴിപ്പിക്കലിന് ശേഷം ഒറ്റപ്പെട്ടുപോയ 3,352 പേരെ ഇന്‍ഡ്യയിലേക്ക് തിരികെ കൊണ്ടുവന്നു.

പിന്നീട്, ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് സി-17 ഗ്ലോബ് മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട് എയര്‍ക്രാഫ്റ്റില്‍ 208 പൗരന്മാരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ക്കും ജനറല്‍ സിംഗ് നേതൃത്വം നല്‍കി. 

'ഉടന്‍ തന്നെ, നിങ്ങളെല്ലാവരും നാട്ടിലെത്തും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം കഴിയാം. നാട്ടിലെത്തുമ്പോള്‍ നിങ്ങള്‍ ജയ് ഹിന്ദ്!' എന്ന് വിളിക്കും' ജനറല്‍ സിംഗ് വിദ്യാര്‍ഥികളോട് പറഞ്ഞു.


Keywords: News, National, India, New Delhi, Ukraine, Students, Minister, Impressed by their resilience': General VK Singh meets students awaiting evacuation

Post a Comment