Follow KVARTHA on Google news Follow Us!
ad

'വിരാട് 71-ാം സെഞ്ച്വറി അടിക്കുന്നതുവരെ ഞാന്‍ വിവാഹം കഴിക്കില്ല'; ഇന്‍ഡ്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിനിടെ മൈതാനത്ത് നിന്നൊരു കൗതുക പ്ലകാര്‍ഡ്

‘I will not get married until Virat scores his 71st’ – Fan’s placard in stadium during INDvsSL 1st Test#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മൊഹാലി: (www.kvartha.com 06.03.2022) ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി രണ്ട് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രികറ്റില്‍ സെഞ്ച്വറി അടിച്ചിട്ടില്ല. മാധ്യമപ്രവര്‍ത്തകരും ക്രികറ്റ് വിദഗ്ധരും ഇക്കാര്യം പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ഇന്‍ഡ്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിനിടെ ഒരു ആരാധകന്‍ കോലിക്ക് നല്ലൊരു പണികൊടുത്തു. ഒരു പ്ലകാര്‍ഡുമായാണ് ആരാധകന്‍ കളികാണാനെത്തിയത്, അതിലെഴുതിയിരുന്ന വാചകം ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി, 'കോലി 71-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടുന്നത് വരെ താന്‍ വിവാഹം കഴിക്കില്ല' എന്നാണ് ആരാധകന്‍ പറയുന്നത്.

  
Punjab, India, News, Virat Kohli, Sports, Marriage, Fan, Fans, Top-Headlines, Cricket Test, Test Series, Century, Bangladesh, Srilanka, Indian Team, ‘I will not get married until Virat scores his 71st’ – Fan’s placard in stadium during INDvsSL 1st Test grabs attention.



2019 ല്‍ ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ 136 റണ്‍സ് നേടിയതാണ് കോലിയുടെ അവസാന സെഞ്ച്വറി. ശ്രീലങ്കയ്ക്കെതിരായ തന്റെ 100-ാം ടെസ്റ്റ് മത്സരത്തില്‍ 45 റണ്‍സിന് താരം പുറത്തായി. സെഞ്ച്വറികള്‍ അടിച്ചുകൂട്ടുന്നില്ലെങ്കിലും താരം ഇപ്പോഴും അന്താരാഷ്ട്ര ക്രികറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍, 70 സെഞ്ച്വറികളുമായി മൂന്നാം സ്ഥാനത്താണ്. സചിന്‍ ടെൻഡുല്‍കറും (100 സെഞ്ച്വറി), റികി പോണ്ടിംഗുമാണ് (71 സെഞ്ച്വറി) കോലിക്ക് മുന്നില്‍.

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇടംകൈയ്യന്‍ ബാറ്റര്‍ രവീന്ദ്ര ജഡേജ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തി. 228 പന്തില്‍ നിന്ന് 175* എന്ന മികച്ച സ്‌കോര്‍ നേടിയ താരം ഇന്‍ഡ്യയെ 574/8 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. ജഡേജയെ കൂടാതെ, വികറ്റ് കീപര്‍ ഋഷഭ് പന്ത് 96 റണ്‍സ് നേടി. രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും അര്‍ധ സെഞ്ച്വറികളും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ സ്‌കോര്‍ കാര്‍ഡ് 43 ഓവറില്‍ 108/4 എന്ന നിലയിലാണ്. ശ്രീലങ്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ 28 റണ്‍സ് നേടി. ഇൻഡ്യൻ നിരയില്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വികറ്റും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വികറ്റും വീഴ്ത്തി.


Keywords: Punjab, India, News, Virat Kohli, Sports, Marriage, Fan, Fans, Top-Headlines, Cricket Test, Test Series, Century, Bangladesh, Srilanka, Indian Team, ‘I will not get married until Virat scores his 71st’ – Fan’s placard in stadium during INDvsSL 1st Test grabs attention.< !- START disable copy paste -->

Post a Comment