Follow KVARTHA on Google news Follow Us!
ad

ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അറസ്റ്റില്‍; ഒരു മാസത്തിനിടെ ഈ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലാകുന്നത് 3-ാം തവണ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Srinagar,News,Kashmir,Media,Police,Arrest,Bail,National,
ശ്രീനഗര്‍: (www.kvartha.com 06.03.2022) ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലാകുന്നത് മൂന്നാം തവണ. കശ്മീരി മാധ്യമപ്രവര്‍ത്തകനായ ഫഹദ് ശായെ ആണ് ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്രീനഗര്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

Hours After Getting Bail, Journalist Fahad Shah Arrested Again, Srinagar, News, Kashmir, Media, Police, Arrest, Bail, National

2020 മേയില്‍ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ഫഹദ് ചെയ്ത റിപോര്‍ടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ ശ്രീനഗറിലെ സഫകടല്‍ പൊലീസ് സ്റ്റേഷനിലാണ് ഫഹദ് കഴിയുന്നത്. ജാമ്യത്തിനുള്ള നടപടികള്‍ സ്വീകരിച്ചതായി അഭിഭാഷകന്‍ അറിയിച്ചു. വ്യാജ വാര്‍ത്തകളുടെ പ്രചാരണം, തീവ്രവാദത്തെ മഹത്വവല്‍കരിക്കല്‍, ക്രമസമാധാനം തകര്‍ക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുക എന്നിങ്ങനെ മൂന്ന് കേസുകളാണ് ഫഹദിനെതിരെയുള്ളത്.

വിവിധ കേസുകളില്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്നും, ഷോപിയാന്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയതിന് പിന്നാലെയാണ് മൂന്നാമത്തെ അറസ്റ്റ്. പ്രാകൃത സമൂഹത്തില്‍ നിങ്ങള്‍ക്ക് ജാമ്യം ചോദിക്കാന്‍ പ്രയാസമാണ്, ഒരു പരിഷ്‌കൃത സമൂഹത്തില്‍ നിങ്ങള്‍ക്ക് അത് നിരസിക്കാന്‍ പ്രയാസമാണ്. ജാമ്യം ഒരു നിയമമാണ്, അത് നിരസിക്കുന്നത് ഒരു അപവാദമാണെന്നും ജാമ്യം അനുവദിച്ച് ഷോപിയാന്‍ മജിസ്‌ട്രേറ്റ് സയീം ഖയ്യൂം കുറിച്ചു.

'ദി കശ്മീര്‍ വാല' എന്ന മാഗസിനിലെ ചീഫ് എഡിറ്ററായ ഫഹദ് ശായെ ഫെബ്രുവരി നാലിനാണ് പുല്‍വാമ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 22 ദിവസത്തെ കസ്റ്റഡിവാസത്തിന് ശേഷം എന്‍ ഐ എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. പിന്നീട് ഷോപിയാന്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. കഴിഞ്ഞ ജനുവരിയിലാണ് ഫഹദിനെതിരായ ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്യുന്നത്. റിപബ്ലിക് ദിനാഘോഷം നടത്താന്‍ ഇസ്ലാമിക് മതപഠനശാലയെ നിര്‍ബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫഹദ് നല്‍കിയ റിപോര്‍ടില്‍ ദി കശ്മീര്‍വാല ഉള്‍പെടെ രണ്ട് വാര്‍ത്താ പോര്‍ടലുകള്‍ക്കെതിരെ സൈന്യം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Keywords: Hours After Getting Bail, Journalist Fahad Shah Arrested Again, Srinagar, News, Kashmir, Media, Police, Arrest, Bail, National.

Post a Comment