Follow KVARTHA on Google news Follow Us!
ad

ഉദ്ദേശിച്ച നേട്ടമില്ല; കേന്ദ്ര സർകാർ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം പുനഃപരിശോധിക്കുന്നതായി റിപോർട്

Govt. rethinks Gold Monetisation Scheme, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 07.03.2022) കേന്ദ്ര സർകാർ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം (ജിഎംഎസ്) പുനഃപരിശോധിക്കുന്നതായി റിപോർട്. ചിലവ് ആനുകൂല്യങ്ങളെക്കാൾ കൂടുതലാണെന്നതും ഈ പദ്ധതിക്ക് ഉദ്ദേശിച്ച നേട്ടങ്ങൾ നേടാൻ കഴിയാത്തതുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. 2015-ൽ ആരംഭിച്ച ഈ സ്കീം, ജനങ്ങളുടെ കൈവശമുള്ള നിഷ്ക്രിയ സ്വർണം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയുടെ നിയുക്ത ബാങ്കിൽ നിക്ഷേപിക്കാനും അതിന് പലിശ നേടാനും അനുവദിക്കുന്നു. ഇത് ഒരു സ്ഥിര നിക്ഷേപം പോലെ പ്രവർത്തിക്കുന്നു. തെരഞ്ഞെടുത്ത കാലയളവിനെ ആശ്രയിച്ച് ഒരാൾക്ക് 2.5 ശതമാനം വരെ പലിശ നേടാം. കൂടാതെ, സ്വർണ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശ, മൂലധന നേട്ട നികുതി (capital gains tax), സമ്പത്ത് നികുതി (wealth tax), ആദായ നികുതി (income tax) എന്നിവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
                   
News, National, Top-Headlines, Government, Gold, Central Government, Report, Income Tax, Gold Monetisation Scheme, Govt. rethinks Gold Monetisation Scheme.

കറണ്ട് അകൗണ്ട് കമ്മി, ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം എന്നിവയിൽ ഉയർന്ന സ്വർണ ഇറക്കുമതി സമ്മർദം ചെലുത്തുന്നതിനാൽ, നിക്ഷേപകരെ ഭൗതിക സ്വർണം വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും പെയ്‌പെർ സ്വർണത്തിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പദ്ധതി അവതരിപ്പിക്കുന്നതിന്റെ പിന്നിലെ ആശയം. വ്യാപാരക്കമ്മിയിലെ വർധനവിന്റെ പശ്ചാത്തലത്തിൽ മുൻവർഷത്തെ മൂന്ന് ശതമാനം മിച്ചത്തിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ ഇൻഡ്യയുടെ കറന്റ് അകൗണ്ട് കമ്മി ജിഡിപിയുടെ 0.2 ശതമാനമാണ്.

ഈ വിഷയത്തിൽ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് ആർബിഐയുമായി ചർച നടത്തി വരികയാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾ സംബന്ധിച്ച് ജിഎംഎസിന്റെ ഘടനാപരമായ അവലോകനം നടത്താൻ കേന്ദ്ര ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു മുതിർന്ന സർകാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപോർട് ചെയ്തു.സ്‌കീമിന്റെ രൂപീകരണ സമയത്ത് പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങൾ (സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിനോ രാജ്യത്ത് 23,000-24,000 ടൺ കണക്കാക്കിയ നിഷ്‌ക്രിയ സ്വർണ നിക്ഷേപം സമാഹരിക്കുന്നതിനോ) യാഥാർത്ഥ്യമായില്ലെന്ന് നിരീക്ഷിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 'കൂടാതെ, ഗവൺമെന്റ് കടമെടുക്കുമ്പോഴുള്ള ചെലവുകളെ അപേക്ഷിച്ച് ഈ പദ്ധതി ചിലവിൽ വളരെ ഉയർന്നതായിരിക്കുമെന്ന് കണക്കാക്കുന്നു. ഇത് സർകാരിന് അത്ര ലാഭകരമല്ല', അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2021-22 വർഷത്തിൽ പദ്ധതിക്ക് കീഴിലുള്ള സ്വർണ നിക്ഷേപം ഇതുവരെ 30 ടണിൽ കൂടുതലായിട്ടില്ല, ഇത് ഓരോ വർഷവും രാജ്യത്തെ മൊത്തത്തിലുള്ള സ്വർണ ആവശ്യകതയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. വേൾഡ് ഗോൾഡ് കൗൻസിൽ (ഡബ്ല്യുജിസി) 2020ലെ 446.4 ടണുമായി താരതമ്യം ചെയ്യുമ്പോൾ 2021ൽ (ജനുവരി-ഡിസംബർ) ഇൻഡ്യയിലെ മൊത്തം സ്വർണത്തിന്റെ (ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ) ഡിമാൻഡ് 797.3 ടണായി കണക്കാക്കുന്നു.

2021ൽ ഇൻഡ്യയിൽ ഇറക്കുമതി ചെയ്ത മൊത്തം സ്വർണം 924.6 ടണായിരുന്നു, 2020ൽ ഇത് 349.5 ടണായിരുന്നു, 165 ശതമാനം വർധന. ഇൻഡ്യയിൽ ഇറക്കുമതി ചെയ്യുന്ന സ്വർണം മുഴുവനും ആഭ്യന്തര വിപണിക്ക് വേണ്ടിയല്ല. '2022 മുതൽ ആരംഭിക്കുന്ന അടുത്ത കുറച്ച് വർഷങ്ങൾ, നയപരിഷ്കാരങ്ങൾ, സാങ്കേതിക വിദ്യ, വ്യവസായ സഹകരണം എന്നിവയുടെ ഫലത്തിനായി സ്വർണത്തെ കൂടുതൽ സുതാര്യമായ മുഖ്യധാരാ അസറ്റ് ക്ലാസിലേക്ക് പരിണമിപ്പിക്കുന്നതിന് വേണ്ടി കാത്തിരിക്കേണ്ട വർഷങ്ങളായിരിക്കും', സർകാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇൻഡ്യയുടെ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായ സമയത്താണ് പുതിയ സംഭവ വികാസം. 2022 ജനുവരി വരെയുള്ള 10 മാസത്തിനുള്ളിൽ സ്വർണത്തിന്റെ മൊത്തം ഇറക്കുമതി 94 ശതമാനം ഉയർന്ന് 40.4 ബില്യൻ ഡോളറായി. എന്നാൽ, ജനുവരിയിൽ ഇറക്കുമതി 40.5 ശതമാനം കുറഞ്ഞു.

ജിഎംഎസ്, സോവറിൻ ഗോൾഡ് ബോൻഡ് സ്കീം, നിർബന്ധിത ഹാൾമാർകിംഗ്, ഓരോ ആഭരണത്തിനും ഹാൾമാർക് യുനീക് ഐഡന്റിഫികേഷൻ നമ്പർ ഏർപെടുത്തൽ എന്നിങ്ങനെ നിരവധി പരിഷ്‌കാരങ്ങൾ സ്വർണവ്യാപാര മേഖലയിൽ കേന്ദ്രസർകാർ കൊണ്ടുവന്നിട്ടുണ്ട്. സോവറിൻ ഗോൾഡ് ബോൻഡ് സ്കീം ആദായകരമാവില്ലെന്ന് 2015 ൽ തന്നെ സ്വർണ വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.

Keywords: News, National, Top-Headlines, Government, Gold, Central Government, Report, Income Tax, Gold Monetisation Scheme, Govt. rethinks Gold Monetisation Scheme.
< !- START disable copy paste -->

Post a Comment