കൊച്ചി: (www.kvartha.com 02.03.2022) സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കൂടി. പവന് 800 രൂപയുടെ വര്‍ധനവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,160 രൂപയായി. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4770 രൂപയായി. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില 38,000 കടക്കുന്നത്.
യുക്രൈനിലെ റഷ്യന്‍ ആക്രമണമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണികള്‍ ഇടിഞ്ഞിരുന്നു.