ന്യൂഡെല്‍ഹി: (www.kvartha.com 06.03.2022) കേന്ദ്രസര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശനിയാഴ്ച നടക്കുന്ന അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ധനവിലയില്‍ 'വര്‍ധന' ഉണ്ടാകുമെന്ന് അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മോദി ഗവണ്‍മെന്റിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നതിനാല്‍ ഉടന്‍ തന്നെ ടാങ്കുകള്‍ നിറയ്ക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ട്വിറ്റെറില്‍ രാഹുല്‍ കുറിച്ചത് ഇങ്ങനെ:
'നിങ്ങളുടെ പെട്രോള്‍ ടാങ്കുകള്‍ ഉടന്‍ നിറയ്ക്കൂ. മോദി സര്‍കാരിന്റെ തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കാന്‍ പോകുന്നു'.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട പ്രചാരണത്തിന്റെ അവസാന ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ഈ മുന്നറിയിപ്പ്. അടുത്തിടെ വാരണാസിയിലെ പിന്ദ്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ബിജെപി ജനങ്ങളോട് കള്ളം പറയുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. 'ഞാന്‍ മരിക്കും എന്നാല്‍ നിങ്ങളുടെ ബാങ്ക് അകൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നിങ്ങളോട് ഒരിക്കലും പറയില്ല. അത് നിങ്ങള്‍ക്ക് നല്ലതോ ചീത്തയോ ഉണ്ടാക്കിയാലും എനിക്ക് പ്രശ്നമില്ല.
മോദി ജി നുണ പറയുന്നു, താന്‍ ഹിന്ദു മതത്തെ സംരക്ഷിക്കുന്നു എന്ന്. എന്നാല്‍ അതല്ല സത്യം നുണകള്‍ മാത്രം സംരക്ഷിക്കുന്നു എന്നാണ്. അവര്‍ രാജ്യത്തുടനീളം ഹിന്ദു മതത്തെക്കുറിച്ച് സംസാരിക്കുന്നു, ഹിന്ദു മതം എന്താണെന്ന് പറയൂ, അത് സത്യമല്ലാതെ മറ്റൊന്നുമല്ല, നുണകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു മതം വോട് തേടുന്നില്ല എന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 54 നിയമസഭാ സീറ്റുകളിലായി 613 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോടെടുപ്പ് തിങ്കളാഴ്ച നടക്കും. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാര്‍ച് 10ന് പ്രഖ്യാപിക്കും.
Keywords: ‘Get your petrol tanks full immediately’: Rahul Gandhi warns of fuel price hike after polls, New Delhi, News, Politics, Religion, BJP, Prime Minister, Narendra Modi, Rahul Gandhi, National.फटाफट Petrol टैंक फुल करवा लीजिए।
— Rahul Gandhi (@RahulGandhi) March 5, 2022
मोदी सरकार का ‘चुनावी’ offer ख़त्म होने जा रहा है। pic.twitter.com/Y8oiFvCJTU