അന്താരാഷ്ട്ര ക്രൂഡ് വിലയിൽ വലിയ സ്വാധീനം ചെലുത്തിയ റഷ്യ-യുക്രൈൻ യുദ്ധമാണ് ഈ വർധനവിന് കാരണം. യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 110 ഡോളറിന് മുകളിലാണ്. നിലവിൽ, അഹ് മദാബാദിൽ പെട്രോൾ വില ലിറ്ററിന് 95.15 രൂപയാണ്, ഇത് ലിറ്ററിന് 105 മുതൽ 120 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്. നിലവിൽ ലിറ്ററിന് 89.14 രൂപയ്ക്ക് വിൽക്കുന്ന ഡീസൽ ഈ മാസാവസാനത്തോടെ 99.13 മുതൽ 114.14 രൂപ വരെ ഉയർന്നേക്കും. രണ്ട് ഇന്ധനങ്ങൾക്കും ആദ്യഘട്ടത്തിൽ ഏകദേശം രണ്ട് രൂപ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുജറാത് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അരവിന്ദ് തക്കർ പറഞ്ഞു.
പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെലിന്റെ (പിപിഎസി) വിവരമനുസരിച്ച് മാർച് മൂന്നിന് ഇൻഡ്യ വാങ്ങുന്ന ക്രൂഡ് ഓയിൽ ബാരലിന് 117.39 ഡോളറായി ഉയർന്നു, ഇത് 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ വർഷം നവംബർ ആദ്യം പെട്രോൾ, ഡീസൽ വില വർധനവ് മരവിപ്പിച്ചപ്പോൾ ഇൻഡ്യൻ ബാസ്‌കറ്റ് ക്രൂഡ് ഓയിലിന്റെ ബാരലിന് ശരാശരി 81.5 ഡോളറായിരുന്നു വില.
Keywords: News, National, Top-Headlines, Rate, Petrol Price, New Delhi, Trending, People, Price, Hike, Motor Vehicle, Uttar Pradesh, Country, State, Russia, Ukraine, War, Attack, Litre, Diesel, Fuel Prices Likely To Shoot Rs 10 To Rs 15 Per Litre By Month End.
< !- START disable copy paste -->