വിദേശത്ത് മെഡിസിന്‍ പഠനം കഴിഞ്ഞവര്‍ക്ക് ഇന്‍ഡ്യയില്‍ ഇന്റേണ്‍ഷിപ് ചെയ്യാന്‍ അനുമതി; തീരുമാനം കോവിഡിന്റെയും യുക്രൈന്‍ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍, ഫീസ് ഈടാക്കരുതെന്നും നിര്‍ദേശം
Mar 5, 2022, 12:54 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.03.2022) കോവിഡ് മഹാമാരി അല്ലെങ്കില്‍ യുക്രൈനിലെ യുദ്ധം പോലുള്ള നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍ കാരണം വിദേശത്ത് മെഡിസിന് പഠിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ഇനി വിഷമിക്കേണ്ട. വിദേശ മെഡികല്‍ ബിരുദധാരികള്‍ക്ക് രാജ്യത്ത് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ ദേശീയ മെഡികല്‍ കമീഷന്‍ (എന്‍എംസി) വെള്ളിയാഴ്ച അനുമതി നല്‍കി. ഇത് സംബന്ധിച്ച സര്‍കുലറും പുറപ്പെടുവിച്ചു.
ഫോറിന്‍ മെഡികല്‍ ഗ്രാജ്വേറ്റ് എക്സാമിനേഷന്‍ (എഫ്എംജിഇ) പാസായെങ്കില്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നതിനുള്ള അപേക്ഷ സംസ്ഥാന മെഡികല്‍ കൗണ്‍സിലുകള്‍ക്ക് നല്‍കാമെന്ന് രാജ്യത്തെ മെഡികല്‍ വിദ്യാഭ്യാസത്തിന്റെയും മെഡികല്‍ പ്രൊഫഷണലുകളുടെയും മേല്‍നോട്ടം വഹിക്കുന്ന റെഗുലേറ്ററി ബോഡി അറിയിച്ചു.
'ഈ വിദേശ മെഡികല്‍ ബിരുദധാരികള്‍ നേരിടുന്ന വേദനയും സമ്മര്‍ദവും കണക്കിലെടുത്ത്, അവരുടെ അപേക്ഷ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ ഇന്റേണ്‍ഷിപിന്റെ ശേഷിക്കുന്ന ഭാഗം യോഗ്യമായി കണക്കാക്കും,' - എന്‍എംസി വ്യക്തമാക്കി.
റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് കോഴ്‌സുകള്‍ പാതിവഴി ഉപേക്ഷിക്കേണ്ടി വന്ന യുക്രൈനിലെ വിവിധ മെഡികല്‍ കോളജുകളിലെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാനുള്ള അനുമതി വലിയ സഹായകമാകുമെന്ന് വിലയിരുത്തുന്നു. റഷ്യന്‍ സൈനികരുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയില്‍ യുക്രൈനില്‍ നിന്ന് രക്ഷപ്പെട്ട ആയിരക്കണക്കിന് ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍കാര്‍ അയച്ച വിമാനങ്ങളില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി.
നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍ബിഇ) നടത്തുന്ന ഫോറിന്‍ മെഡികല്‍ ഗ്രാജ്വേറ്റ് എക്സാമിനേഷന്‍ (എഫ്എംജിഇ) ഇന്‍ഡ്യയില്‍ രെജിസ്‌ട്രേഷന്‍ തേടുന്ന ഉദ്യോഗാര്‍ഥികള്‍ പാസാകണമെന്ന് സംസ്ഥാന മെഡികല്‍ കൗണ്‍സിലുകള്‍ ഉറപ്പാക്കണം.
ഉദ്യോഗാര്‍ഥി മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കണ്ടെത്തിയാല്‍, പ്രൊവിഷനല്‍ രെജിസ്‌ട്രേഷന്‍ അനുവദിച്ചേക്കാം. സംസ്ഥാന മെഡികല്‍ കൗണ്‍സിലുകള്‍ 12 മാസത്തെ ഇന്റേണ്‍ഷിപ് അല്ലെങ്കില്‍ വിദേശത്ത് ചെയ്തതിന്റെ ബാക്കി കാലാവധി, രണ്ടിലേതെങ്കിലും പരിഗണിക്കാം,' സര്‍കുലറില്‍ പറയുന്നു.
ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നതിന് വിദേശ മെഡികല്‍ ബിരുദധാരികളില്‍ നിന്ന് (എഫ്എംജി) ഫീസ് ഈടാക്കില്ലെന്ന് മെഡികല്‍ കോളജുകളുടെ ഉറപ്പ് നേടണമെന്നും എന്‍എംസി സംസ്ഥാന മെഡികല്‍ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടു.
'സര്‍കാര്‍ മെഡികല്‍ കോളജുകളില്‍ പരിശീലനം നേടുന്ന ഇന്‍ഡ്യന്‍ മെഡികല്‍ ബിരുദധാരികള്‍ക്ക് കിട്ടുന്ന സ്റ്റൈപന്‍ഡും മറ്റ് സൗകര്യങ്ങളും വിദേശ മെഡില്‍ ബിരുദധാരികള്‍ക്കും നല്‍കണം,' സര്‍കുലറില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.