തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുള്‍പെടെ ഒരു കുടുംബത്തിലെ 5 പേര്‍ വെന്തുമരിച്ചു; ഗുരുതരമായി പരിക്കേറ്റ 29 കാരനെ ആശുപത്രിയിലേക്ക് മാറ്റി
Mar 8, 2022, 06:44 IST
വര്‍ക്കല: (www.kvartha.com 08.03.2022) തിരുവനന്തപുരത്ത് വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുള്‍പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. ചെറുന്നിയൂര്‍ ബ്ലോക് ഓഫിസിന് സമീപം പുലര്‍ചെയാണ് സംഭവം.
വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഖില്‍(25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി എന്നിവര്‍ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഖിലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് നില വീടിനാണ് തീ പിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ അഗ്നിശമനാ ഉദ്യോഗസ്ഥരും
പൊലീസും ചേര്‍ന്ന് തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.
പൊലീസും ചേര്‍ന്ന് തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.
ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ടവും നടത്തിയശേഷമാകും സംസ്‌കാരം. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഷോര്‍ട് സര്‍ക്യൂടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസിയും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് മരിച്ച പ്രതാപന്‍. ഇദ്ദേഹത്തിന് മൂന്ന് ആണ്‍ മക്കളാണ് ഉള്ളത്. അപകടസമയത്ത് ഒരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.