Follow KVARTHA on Google news Follow Us!
ad

എംബിഎ പ്രൊവിഷനല്‍ സര്‍ടിഫികറ്റ് നല്‍കുന്നതിന് വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ എംജി സര്‍വകലാശാലാ പരീക്ഷാഭവന്‍ അസിസ്റ്റന്റ് സി ജെ എല്‍സിക്ക് ഉപാധികളോട് ജാമ്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Kottayam,News,M.G University,Bribe Scam,Arrested,Vigilance,Trending,Bail,Kerala,
കോട്ടയം: (www.kvartha.com 05.03.2022) എംബിഎ പ്രൊവിഷനല്‍ സര്‍ടിഫികറ്റ് നല്‍കുന്നതിന് വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഇടത് യൂനിയന്‍ അംഗമായ എംജി സര്‍വകലാശാലാ പരീക്ഷാഭവന്‍ അസിസ്റ്റന്റ് സി ജെ എല്‍സിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം എന്‍ക്വയറി കമിഷന്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി ജി ഗോപകുമാര്‍ ആണ് ജാമ്യം അനുവദിച്ചത്.

Elsy, who was arrested for accepting a bribe of Rs 15,000 from a student, has been granted bail, Kottayam, News, M.G University, Bribe Scam, Arrested, Vigilance, Trending, Bail, Kerala

ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്‌പോര്‍ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28നാണ് എല്‍സിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം എംജി സര്‍വകലാശാലയില്‍ നിന്നും കയ്യോടെ അറസ്റ്റ് ചെയ്തത്. പരീക്ഷയുടെ മാര്‍ക് ലിസ്റ്റുകള്‍ വേഗത്തില്‍ നല്‍കുന്നതിന് എല്‍സി 1,10,000 രൂപ മുന്‍പ് വാങ്ങിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Keywords: Elsy, who was arrested for accepting a bribe of Rs 15,000 from a student, has been granted bail, Kottayam, News, M.G University, Bribe Scam, Arrested, Vigilance, Trending, Bail, Kerala.

Post a Comment