Follow KVARTHA on Google news Follow Us!
ad

ട്യൂഷന്‍ എടുത്തും ഓടോ റിക്ഷ ഓടിച്ചും ഉപജീവനം നടത്തിയിരുന്ന മുതിര്‍ന്ന പൗരന്റെ വാഹനം പട്ടാപ്പകല്‍ ആര്‍ ടി ഒ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മോഷ്ടിച്ച് കൊണ്ടുപോയിട്ട് 8 മാസം കഴിഞ്ഞു; കണ്ടെത്താത്തത് നീതി നിഷേധമെന്ന് മനുഷ്യാവകാശ കമിഷന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Local News,Robbery,Auto Driver,Complaint,Kerala,
തിരുവനന്തപുരം: (www.kvartha.com 05.03.2022) ട്യൂഷന്‍ എടുത്തും ഓടോറിക്ഷ ഓടിച്ചും ഉപജീവനം നടത്തുന്ന മുതിര്‍ന്ന പൗരന്റെ വാഹനം പട്ടാപ്പകല്‍ ബലാല്‍കാരമായി മോഷ്ടിച്ച് കൊണ്ടുപോയി എട്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തത് നീതി നിഷേധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമിഷന്‍.

Eight months ago a senior citizen's auto rickshaw was stolen: Human Rights Commission says denial of justice, Thiruvananthapuram, News, Local News, Robbery, Auto Driver, Complaint, Kerala

ശംഖുംമുഖം അസിസ്റ്റന്റ് കമിഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കമിഷനെ അറിയിക്കണമെന്നും അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവില്‍ പറഞ്ഞു. ഏപ്രില്‍ അഞ്ചിന് കേസ് പരിഗണിക്കും.

2021 ഏപ്രില്‍ 25 ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരകുളം സ്വദേശി ജെ ഐപിന്റെ ഓടോറിക്ഷ സവാരി വിളിച്ചവര്‍ വള്ളക്കടവിന് സമീപത്ത് എത്തിയപ്പോള്‍ ആര്‍ ടി ഒ ഉദ്യോഗസ്ഥരാണെന്ന് ഭീഷണിപ്പെടുത്തി മോഷ്ടിച്ചു കൊണ്ടു പോയത്. ഓടോയിലുണ്ടായിരുന്ന എട്ടു പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും മോഷ്ടിക്കപ്പെട്ടു.

സിറ്റി പൊലീസ് കമിഷണറില്‍ നിന്നും കമിഷന്‍ റിപോര്‍ട് വാങ്ങി. വലിയ തുറ പൊലീസ് 918/21 നമ്പറായി കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് റിപോര്‍ടില്‍ പറയുന്നു. പരാതിക്കാരന്റെ ഓടോയുടെ ആര്‍ സി ഓണര്‍ രാജേഷ് എന്നയാളാണ്. ഓടോറിക്ഷ വാങ്ങാന്‍ താന്‍ പരാതിക്കാരന് ജാമ്യം നില്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പരാതിക്കാരന്‍ ലോണ്‍ അടവില്‍ പലപ്പോഴായി മുടക്കം വരുത്തിയിട്ടുണ്ടെന്നും രാജേഷ് പൊലീസിന് മൊഴി നല്‍കിയതായി റിപോര്‍ടില്‍ പറയുന്നു.

വാഹന മോഷണത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലെന്നും റിപോര്‍ടില്‍ പറയുന്നു. 2019 ഒക്ടോബറില്‍ വാഹനത്തിനായി എടുത്ത വായ്പ അടച്ചു തീര്‍ത്തതായി പരാതിക്കാരന്‍ കമിഷനെ അറിയിച്ചു. ആര്‍ സി ഓണറായ രാജേഷിനോട് ഉടമസ്ഥാവകാശം തനിക്ക് നല്‍കാന്‍ സി ഐ യും, എസ് ഐ യും പറഞ്ഞിട്ടും രാജേഷ് തയാറായിട്ടില്ലെന്നും പരാതിക്കാരന്‍ അറിയിച്ചു.

തന്റെ ജീവനോപാധിയായ ഓടോറിക്ഷ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണം അനിവാര്യമാണെന്ന് ഉത്തരവില്‍ പറഞ്ഞു.

Keywords: Eight months ago a senior citizen's autorickshaw was stolen: Human Rights Commission says denial of justice, Thiruvananthapuram, News, Local News, Robbery, Auto Driver, Complaint, Kerala.

Post a Comment