ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ പഠനം നടത്തിയ സന്യാസിമാരുടെ സംഗമം ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സചിദാനന്ദയുടെ അധ്യക്ഷതയില്‍ നടന്നു
Mar 7, 2022, 15:18 IST
ശിവഗിരി: (www.kvartha.com 07.03.2022) ശിവഗിരി ബ്രഹ്മവിദ്യാലയത്തില്‍ പഠനം നടത്തിയ സന്യാസിമാരുടെ സംഗമം ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സചിദാനന്ദയുടെ അധ്യക്ഷതയില്‍ നടന്നു.
ശ്രീബുദ്ധന്‍, ശ്രീശങ്കരാചാര്യര്‍ എന്നീ മഹാത്മാക്കള്‍ ആരംഭിച്ച സന്യാസി സമ്പ്രദായത്തിനു ശേഷം ശ്രീനാരായണ ഗുരു സ്ഥാപിച്ച സ്വതന്ത്രമായ സന്യാസി സംഘമാണ് ശ്രീനാരായണ ധര്‍മസംഘമെന്ന് യോഗം വിലയിരുത്തി ആധ്യാത്മികമായ ജീവിത നിഷ്ഠയോടൊപ്പം സാമൂഹികവും കാലികവുമായ പ്രശ്‌നങ്ങളിലും ഗുരുദേവന്റെയും ശിഷ്യന്‍മാരുടേയും മാതൃക സ്വീകരിച്ച് പ്രതികരണ ക്ഷമതയോടെ സന്യാസിമാര്‍ പ്രവര്‍ത്തിക്കണം .
ധര്‍മസംഘത്തിന്റെ ശാഖാസ്ഥാപനങ്ങളില്ലാത്ത ജില്ലകളിലും മറ്റ് പ്രദേശങ്ങളിലും ശാഖകള്‍ സ്ഥാപിക്കാനും ഗുരുദേവ സന്ദേശ പ്രചാരണം ഊര്‍ജിതമാക്കാനും ആത്മാര്‍പ്പണം ചെയ്ത് പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.
ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി ആഘോഷം, ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷം എന്നിവ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കും. മാസത്തിലൊരിക്കല്‍ സന്യാസിമാര്‍ ശിവഗിരിയില്‍ സല്‍സംഗം, ധ്യാനം, പ്രബോധനം എന്നിവ നടത്തും.
ധര്‍മസംഘം ട്രസ്റ്റ് ജെനറല്‍ സെക്രടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി ബോധിതീര്‍ഥ, സ്വാമി ശുഭാംഗാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് സ്വാമി അസ്പര്‍ശാനന്ദ, സ്വാമി വിദ്യാനന്ദ സ്വാമി യോഗാനന്ദ തീര്‍ഥര്‍,സ്വാമി നിവേദനാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി അമേയനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ഗോവിന്ദാനന്ദ,സ്വാമി മഹേശ്വരാനന്ദ, സ്വാമി ജ്ഞാന തീര്‍ഥര്‍, സ്വാമി ധര്‍മ ചൈതന്യ, സ്വാമി ധര്‍മ വ്രതന്‍, സ്വാമി കൈവല്യാനന്ദ സരസ്വതി തുടങ്ങിയവര്‍ സംബന്ധിച്ചു.
സന്യാസ സമ്പ്രദായങ്ങളുടെ ആരംഭം, വളര്‍ച, പുരോഗതി, തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും, സന്യാസിയെന്നാല്‍ ത്യാഗി, പരോപകാരാര്‍ഥം പ്രവര്‍ത്തിക്കുന്നവന്‍ എന്ന ഗുരുദേവന്റെ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ ശിവഗിരിയിലെ സന്യാസിമാര്‍ നിര്‍വഹിക്കേണ്ട കര്‍ത്തവ്യങ്ങളെക്കുറിച്ച് യോഗം ചര്‍ച ചെയ്തു.

ധര്‍മസംഘത്തിന്റെ ശാഖാസ്ഥാപനങ്ങളില്ലാത്ത ജില്ലകളിലും മറ്റ് പ്രദേശങ്ങളിലും ശാഖകള്‍ സ്ഥാപിക്കാനും ഗുരുദേവ സന്ദേശ പ്രചാരണം ഊര്‍ജിതമാക്കാനും ആത്മാര്‍പ്പണം ചെയ്ത് പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു.
ശിവഗിരി തീര്‍ഥാടനത്തിന്റെ നവതി ആഘോഷം, ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷം എന്നിവ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കും. മാസത്തിലൊരിക്കല്‍ സന്യാസിമാര്‍ ശിവഗിരിയില്‍ സല്‍സംഗം, ധ്യാനം, പ്രബോധനം എന്നിവ നടത്തും.
ധര്‍മസംഘം ട്രസ്റ്റ് ജെനറല്‍ സെക്രടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി ബോധിതീര്‍ഥ, സ്വാമി ശുഭാംഗാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് സ്വാമി അസ്പര്‍ശാനന്ദ, സ്വാമി വിദ്യാനന്ദ സ്വാമി യോഗാനന്ദ തീര്‍ഥര്‍,സ്വാമി നിവേദനാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി അമേയനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ഗോവിന്ദാനന്ദ,സ്വാമി മഹേശ്വരാനന്ദ, സ്വാമി ജ്ഞാന തീര്‍ഥര്‍, സ്വാമി ധര്‍മ ചൈതന്യ, സ്വാമി ധര്‍മ വ്രതന്‍, സ്വാമി കൈവല്യാനന്ദ സരസ്വതി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Dharmasangham Trust President Swami Sachidananda presided over the gathering of monks who studied at Sivagiri Brahma Vidyalaya, News, Religion, Festival, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.