'യൂട്യൂബ് വീഡിയോ നോക്കി മോഷണം പഠിച്ചെടുത്തു'; എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 16 കാരന്‍ ഉള്‍പെടെ 3 പേര്‍ പിടിയില്‍
Mar 5, 2022, 13:24 IST
ന്യൂഡെല്‍ഹി: (www.kvartha.com 05.03.2022) എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പെടെ മൂന്നുപേര്‍ പിടിയിലായതായി പൊലീസ്. ഔടര്‍ ഡെല്‍ഹിയിലെ നംഗ്ലോയ് ഏരിയയിലെ എ ടി എം കിയോസ്‌ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതിന് 16കാരനും കുന്ദന്‍ കുമാര്‍ (22), പപ്പു ദാസ് (22) എന്നിവരും അറസ്റ്റിലായെന്ന് ഡിസിപി സമീര്‍ ശര്‍മ പറഞ്ഞു.
യൂട്യൂബ് വീഡിയോ കണ്ടാണ് തങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്ന് മൂവരും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ഡ്രിലിംഗ് മെഷീനും ചുറ്റികയും സ്‌ക്രൂ ഡ്രൈവറും പിടിച്ചെടുത്തതെന്നും പൊലീസ് പറഞ്ഞു.
മാര്‍ച് ഒന്നിന് പുലര്‍ച്ചെ 1.56 ഓടെയാണ് സംഭവം നടന്നതെന്ന് ശര്‍മ്മ പറഞ്ഞു. ചിലര്‍ എടിഎം കിയോസ്‌കില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും ആക്‌സിസ് ബാങ്ക് ആസ്ഥാനത്ത് നിന്ന് ഞങ്ങളെ അറിയിച്ചു. താമസിയാതെ, പട്രോളിംഗ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, 100 മീറ്ററോളം പിന്തുടര്‍ന്നാണ് മൂവരെയും പിടികൂടിയത്.
ചോദ്യം ചെയ്യലില്‍, തങ്ങള്‍ ഒരുമിച്ചാണ് വാടക വീട്ടില്‍ താമസിക്കുന്നതെന്ന് മൂവരും വെളിപ്പെടുത്തി. 'ഇവര്‍ കിയോസ്‌കിലെ വയറുകള്‍ മുറിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് അലാം മുഴങ്ങി, അതോടെയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതെന്നും,' ശര്‍മ്മ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.