Follow KVARTHA on Google news Follow Us!
ad

പീഡനം ആകാശത്തും: എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിരോധ വകുപ്പ് ജീവനക്കാരനെതിരെ കേസെടുത്തു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bangalore,Police,Air India Express,Molestation attempt,Complaint,Arrest,Bail,National,News,
ബെന്‍ഗ്ലൂര്‍: (www.kvartha.com 04.03.2022) എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിരോധ വകുപ്പ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. ഡെല്‍ഹിയില്‍ നിന്ന് ബെന്‍ഗ്ലൂറിലേക്ക് പറന്ന വിമാനത്തില്‍ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് അഭിഷേക് കുമാറിനെതിരെ (34) കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊലീസ് കേസെടുത്തത്.

Defence employee booked for  harassing woman on Air India flight to Bengaluru, Bangalore, Police, Air India Express, Molestation attempt, Complaint, Arrest, Bail, National, News

ഫെബ്രുവരി 28 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.10 ന് വിമാനം പുറപ്പെട്ടതിന് ശേഷമാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 8.45 ഓടെ വിമാനം ബെന്‍ഗ്ലൂറിലെത്തിയതിന് ശേഷമാണ് എഫ് ഐ ആര്‍ എടുത്തത്. ബിഹാറിലെ സിവാന്‍ ജില്ലക്കാരനാണ് പ്രതിരോധവകുപ്പ് ജീവനക്കാരനായ അഭിഷേക് കുമാര്‍.

ബെന്‍ഗ്ലൂര്‍ സ്വദേശിയായ യുവതിയുടെ അടുത്താണ് കുമാര്‍ വിമാനത്തിലിരുന്നത്. ഡെല്‍ഹിയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ അഭിഷേക് സ്ത്രീയുടെ ശരീരത്തില്‍ കയറി പിടിച്ചെന്ന് പരാതിയില്‍ പറയുന്നു.

'അഭിഷേകിന് അബദ്ധം പറ്റിയതാണെന്ന് സ്ത്രീ ആദ്യം കരുതി, പക്ഷേ അവന്‍ പിന്നെയും ശരീരത്തില്‍ പിടിച്ചു. അതോടെ സ്ത്രീ അധികൃതരെ വിളിച്ച് പ്രശ്നം അറിയിച്ചു. സീറ്റ് ഒഴിയാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അവന്‍ തയാറായില്ല. തുടര്‍ന്ന് യുവതി മറ്റൊരു സീറ്റിലേക്ക് മാറിയെന്ന്' പരാതിയില്‍ പറയുന്നു.

ബെന്‍ഗ്ലൂറില്‍ വിമാനം ഇറങ്ങിയ ഉടന്‍ കുമാറിനെതിരെ യുവതി പരാതി നല്‍കി. കുമാറിനെതിരെ സി ആര്‍ പി സി (a) അല്ലെങ്കില്‍ (b) സെക്ഷന്‍ 157 പ്രകാരം പൊലീസ് കേസെടുത്തു, ഒരു സ്ത്രീയുടെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Keywords: Defence employee booked for  harassing woman on Air India flight to Bengaluru, Bangalore, Police, Air India Express, Molestation attempt, Complaint, Arrest, Bail, National, News.

Post a Comment