Follow KVARTHA on Google news Follow Us!
ad

നര്‍ത്തകിയെ കരാറുകാരനും സഹായികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 'പീഡന ദൃശ്യങ്ങള്‍ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി'

Dancer gang-molested by contractor, 10 aides in UP#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാണ്‍പൂര്‍: (www.kvartha.com 01.03.2022) ഉത്തര്‍പ്രദേശില്‍ നര്‍ത്തകിയെ കരാറുകാരനും ഇയാളുടെ 10 സഹായികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബിതൂര്‍ പ്രദേശത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കരാറുകാരന്‍ ഭീഷണിപ്പെടുത്തിയതായി നര്‍ത്തകി പരാതിയില്‍ പറയുന്നു.

ഫെബ്രുവരി ആറിനാണ് സംഭവം നടന്നത്. നര്‍ത്തകി തിങ്കളാഴ്ച ബാര പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാക്കുമെന്ന് കരാറുകാരന്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 

താനൊരു പ്രൊഫഷണല്‍ നര്‍ത്തകിയാണെന്നും കരാറുകാരനായ ദേവ സര്‍ദാര്‍ ഫെബ്രുവരി ആറിന് ജില്ലയിലെ ബിതൂര്‍ പ്രദേശത്തെ ഒരു ഫാം ഹൗസില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. അവിടെ എത്തിയപ്പോള്‍ സ്റ്റേജ് ഇല്ലായിരുന്നു. അതോടെ താന്‍ പരിപാടി അവതരിപ്പിക്കില്ലെന്ന് അറിയിച്ചു. എന്നാല്‍ ഫാമിലെ തന്നെ ഒരു മുറിയില്‍ നൃത്തം ചെയ്താല്‍ നല്ലൊരു തുക നല്‍കാമെന്ന് കരാറുകാരന്‍ വാഗ്ദാനം ചെയ്തതായി അവര്‍ സമ്മതിച്ചു.

News, National, India, Uttar Pradesh, Crime, Police, Complaint, Dance, Case, Dancer gang-molested by contractor, 10 aides in UP


നൃത്തത്തിനിടെ മയക്കുമരുന്ന് ചേര്‍ത്ത ശീതളപാനീയം നല്‍കി തന്നെ മയക്കി കിടത്തിയ ശേഷമാണ് കരാറുകാരനും സംഘവും കൂട്ടബലാത്സംഗം ചെയ്തതെന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.

എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ബാര പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ദിനനാഥ് മിശ്ര പറഞ്ഞു. 

പരാതിയ്ക്ക് പിന്നാലെ, ദേവ സര്‍ദാര്‍, മോഹിത്, ശോഭിത് എന്നിവര്‍ക്കും അജ്ഞാതരായ പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും മിശ്ര പറഞ്ഞു.

Keywords: News, National, India, Uttar Pradesh, Crime, Police, Complaint, Dance, Case, Dancer gang-molested by contractor, 10 aides in UP

Post a Comment