Follow KVARTHA on Google news Follow Us!
ad

ദമ്പതികള്‍ താമസ സ്ഥലത്ത് മരിച്ച നിലയിൽ; വിടവാങ്ങിയത് 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തനിച്ചാക്കി; മരണ കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്

Couples found dead, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 01.03.2022) ഇരുപത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തനിച്ചാക്കി ദമ്പതികള്‍ മരിച്ച നിലയിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണലുവിള വലിയവിളയില്‍ ഏദന്‍ നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇരുപത് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തനിച്ചാക്കി ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
                        
News, Kerala, Top-Headlines, Dead, Couples, Thiruvananthapuram, Police, Hanged, Case, Found dead, Couples found dead.

തിങ്കളാഴ്ച വൈകീട്ടോടെ അയല്‍വാസിയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അറയൂരാണ് ഷിജു സ്റ്റീഫന്റെ വീട്. പ്രമീളയുടെ വീട് മാറാടിയിലും. പൊലീസ് വാടക വീട്ടിലെത്തുമ്പോള്‍ 20 ദിവസം പ്രായമായ പെണ്‍കുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ നെയ്യാറ്റിന്‍കര താലൂക് ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലേക്കും മാറ്റി. ആശങ്കപ്പെടാനൊന്നും ഇല്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമായ വിവരം.

ഷിജു സ്റ്റീഫന്റെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി തിരുവനന്തപുരം മെഡികല്‍ കോളജിലേക്ക് മാറ്റി. ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫന്‍. കോവിഡ് കാലത്ത് ഇരുവരും ഏറെ ബുദ്ധിമുട്ടിലായിരുന്നെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്.

Keywords: News, Kerala, Top-Headlines, Dead, Couples, Thiruvananthapuram, Police, Hanged, Case, Found dead, Couples found dead.
< !- START disable copy paste -->

Post a Comment