Follow KVARTHA on Google news Follow Us!
ad

ഓര്‍മയില്ലേ കാര്‍ത്തികിനെ? ഐ എസ് എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോള്‍ ആഹ്ലാദ പ്രകടനം നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കുഞ്ഞ് ആരാധകനെ; ലോകമെമ്പാടുമുള്ള മലയാളികളുടെ ആവേശത്തിന്റെ പ്രതീകമായി മാറിയ അഞ്ചാം ക്ലാസുകാരന് 10-ാം നമ്പര്‍ ജയ്‌സിയണിഞ്ഞ് നില്‍ക്കുന്ന കാരികേചര്‍ സമ്മാനിച്ച് കാര്‍ടൂണിസ്റ്റ് ബശീര്‍ കിഴിശ്ശേരി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Malappuram,News,Cartoon,Football,Student,Sports,Kerala,
കിഴിശ്ശേരി : (www.kvartha.com 17.03.2022) ഓര്‍മയില്ലേ കാര്‍ത്തികിനെ, ഐ എസ് എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോള്‍ ആഹ്ലാദ പ്രകടനം നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കുഞ്ഞ് ആരാധകനെ. ലോകമെമ്പാടുമുള്ള മലയാളികളുടെ ആവേശത്തിന്റെ പ്രതീകമായി മാറിയ അഞ്ചാം ക്ലാസുകാരന് 10-ാം നമ്പര്‍ ജയ്‌സിയണിഞ്ഞ് നില്‍ക്കുന്ന കാരികേചര്‍ സമ്മാനിച്ച് കാര്‍ടൂണിസ്റ്റ് ബശീര്‍ കിഴിശ്ശേരി.

  
Cartoonist Basheer Kizhisseri presents a caricature to Karthik, Malappuram, News, Cartoon, Football, Student, Sports, Kerala.



കിഴിശ്ശേരി ജി എല്‍ പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കട്ട ഫാനാണ് കാര്‍ത്തിക്. ഫുട്‌ബോള്‍ ആരാധകര്‍ ഏറെയുള്ള നാടാണ് മലപ്പുറം. അതുകൊണ്ടാകാം കാര്‍ത്തികിനും ഫുട്‌ബോളിനോട് കമ്പം കൂടിയത്.

ഇപ്പോള്‍ കാര്‍ത്തിക് കൂടുതല്‍ സന്തോഷവാനാണ്. കാരണം സ്വന്തം മുഖം കാര്‍ടൂണ്‍ രൂപത്തില്‍ കാണുകയാണ്. മാത്രമല്ല, തന്റെ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയില്‍ നിന്നും ഇഷ്ട ടീമായ കേരള ബാസ്റ്റേഴ്‌സിന്റെ 10-ാം നമ്പര്‍ ജയ്‌സിയണിഞ്ഞ കാരികേചറാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

സ്‌കൂളിലെത്തിയ ബശീര്‍ കാര്‍ത്തികിന് കാരികേചര്‍ വരച്ചു നല്‍കുകയായിരുന്നു. പ്രധാനധ്യാപകന്‍ ബോണി തോമസ് കാര്‍ത്തികിന് കാരികേചര്‍ സമ്മാനിച്ചു. ഗോവയില്‍ കളി കാണാന്‍ പോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ കാര്‍ത്തിക്.

Keywords: Cartoonist Basheer Kizhisseri presents a caricature to Karthik, Malappuram, News, Cartoon, Football, Student, Sports, Kerala.
< !- START disable copy paste -->

Post a Comment