Follow KVARTHA on Google news Follow Us!
ad

യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Malayalee,Students,Bullet,Airport,National,
ന്യൂഡെല്‍ഹി: (www.kvartha.com 04.03.2022) യുക്രൈനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ . ഇതേതുടര്‍ന്ന്, വിദ്യാര്‍ഥിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും വിവരം കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിക്കുകയും ചെയ്തു.

Bullet found in the bag of a Malayalee student from Ukraine, New Delhi, News, Malayalee, Students, Bullet, Airport, National

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥി ഡെല്‍ഹിയിലെത്തിയത്. തുടര്‍ന്ന്, കേരള സര്‍കാര്‍ ഏര്‍പാടാക്കിയ വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ യാത്ര അധികൃതര്‍ തടയുകയായിരുന്നു.

വിഷയം വളരെ ഗൗരവത്തോടെയാണ് വിമാനത്താവള അധികൃതര്‍ കാണുന്നത്. യുദ്ധഭൂമിയില്‍ നിന്നും വരുമ്പോള്‍ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥിയുടെ ബാഗില്‍ എത്തിയത് എന്നത് സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Keywords: Bullet found in the bag of a Malayalee student from Ukraine, New Delhi, News, Malayalee, Students, Bullet, Airport, National.

Post a Comment