Follow KVARTHA on Google news Follow Us!
ad

വൻകിടക്കാരോട്‌ മുട്ടാൻ ബിഎസ്എൻഎൽ വരുന്നു; രാജ്യത്ത് 4ജി സേവനങ്ങൾ ഉടൻ ആരംഭിക്കും; മത്സരിക്കാനെത്തുന്നത് മറ്റ് കംപനികൾ 5ജി യുഗത്തിലേക്ക് കടക്കുമ്പോൾ!

Bsnl Launch 4g Services To Compete, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 06.03.2022) ഇൻഡ്യയിലെ പൊതുമേഖലാ ടെലികോം കംപനിയായ ബിഎസ്എൻഎൽ രാജ്യത്ത് 4ജി (BSNL 4G) സേവനങ്ങൾ ഉടൻ ആരംഭിക്കാൻ പോകുന്നു. ഇതോടെ റിലയൻസ് ജിയോ (Realiance Jio), എയർടെൽ (Airtel), വോഡഫോൺ ഐഡിയ (Vodafone Idea) എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ 4ജി സേവന ദാതാവായി ബിഎസ്എൻഎൽ മാറും. അടുത്ത നാലോ ആറോ മാസത്തിനുള്ളിൽ വിവിധ നഗരങ്ങളിൽ 4ജി സേവനങ്ങൾ ആരംഭിക്കും.
          
News, National, New Delhi, Top-Headlines, Technology, Mobile Phone, Sim card, BSNL, Central Government, Jio, AIRTEL, BSNL, BSNL 4G, RELIANCE JIO, TELECOM NEWS, Bsnl Launch 4g Services To Compete.

ടാറ്റ കൺസൾടൻസി സർവീസസുമായി (TCS) സഹകരിച്ച് 4ജി സേവനങ്ങൾ വിജയകരമായി പരീക്ഷിച്ചതായി കംപനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മറ്റൊരു പരീക്ഷണം അടുത്ത ഏഴ് മുതൽ 10 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകും, അതിനുശേഷം മെട്രോയിലും പ്രധാന നഗരങ്ങളിലും 4G സേവനങ്ങൾ ആരംഭിക്കും.

ഇതിനായി, ബിഎസ്എൻഎൽ ഇതിനകം തന്നെ അതിന്റെ നെറ്റ്‌വർകുകളും അടിസ്ഥാന സൗകര്യങ്ങളും നവീകരിച്ചു. നാലോ ആറോ മാസത്തിനുള്ളിൽ സേവനങ്ങൾ ആരംഭിക്കാൻ കഴിയുന്ന 4ജി സേവനങ്ങൾക്കായി 1.6 ലക്ഷം സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി 4ജി സേവനങ്ങളുടെ അഭാവം കാരണം, ധാരാളം ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം സേവനദാതാക്കളിലേക്ക് മാറി. ഇതോടെ വരുമാനവും വിപണി വിഹിതവും ഗണ്യമായി കുറഞ്ഞു.

അതേസമയം റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കംപനികൾ 5ജി സേവനങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. മെയ് മാസത്തിൽ സ്പെക്‌ട്രം ലേല നടപടികൾ ആരംഭിക്കുമെന്നാണ് സർകാരിന്റെ പ്രസ്താവന. ഏതാനും മാസങ്ങൾക്കുശേഷം സ്വകാര്യ കംപനികളുടെ 5ജി നെറ്റ്‌വർകും വിപണിയിലെത്തും. അത്തരമൊരു സാഹചര്യത്തിൽ, 5ജി യുഗത്തിൽ, ബിഎസ്എൻഎലിന്റെ 4ജി എത്ര ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുമെന്ന് കണ്ടറിയണം.

Keywords: News, National, New Delhi, Top-Headlines, Technology, Mobile Phone, Sim card, BSNL, Central Government, Jio, AIRTEL, BSNL, BSNL 4G, RELIANCE JIO, TELECOM NEWS, Bsnl Launch 4g Services To Compete.
< !- START disable copy paste -->

Post a Comment