Follow KVARTHA on Google news Follow Us!
ad

യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ചു; ബ്രസീലിയന്‍ രാഷ്ട്രീയ നേതാവ് വിവാദത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,Ukraine,News,Brazil,Politics,Women,Controversy,World,
കെയ് വ്:  (www.kvartha.com 07.03.2022) യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച ബ്രസീലിയന്‍ രാഷ്ട്രീയ നേതാവ് വിവാദത്തില്‍. സാവോ പോളോയിലെ കോണ്‍ഗ്രസുകാരനായ 35 കാരന്‍ അര്‍തര്‍ ഡോ വാല്‍, ആണ് വിവാദത്തിലായത്. യുക്രൈനിലെ നയതന്ത്ര സന്ദര്‍ശനത്തിനിടെയാണ് അഭയാര്‍ഥികളെക്കുറിച്ച് ഡോ വാല്‍ ലൈംഗികാതിക്രമ പരാമര്‍ശം നടത്തിയത്.

Brazilian politician’s Immoral remarks about women fleeing Ukraine spark outrage, Ukraine, News, Brazil, Politics, Women, Controversy, World


സംഭവം വിവാദമായതോടെ സാവോപോളോയുടെ ഗവര്‍ണറാകാനുള്ള തന്റെ പ്രചാരണം അദ്ദേഹം താല്‍കാലികമായി നിര്‍ത്തിവച്ചു. അര്‍തര്‍ സ്ത്രീകളെ കുറിച്ച് നടത്തിയ മോശം പരാമര്‍ശം ബ്രസീലിയന്‍ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

'ഞാന്‍ യുക്രൈനിനും സ്ലൊവാക്യയ്ക്കും ഇടയില്‍ കാല്‍നടയായി അതിര്‍ത്തി കടന്നിരിക്കുന്നു. ബ്രോ, ഞാന്‍ നിങ്ങളോട് സത്യം ചെയ്യുന്നു ... സുന്ദരികളായ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഞാന്‍ ഇത്തരമൊരു കാര്യം കണ്ടിട്ടില്ല. അഭയാര്‍ഥി ക്യൂ ... ഇത് 200 മീറ്ററോ അതിലധികമോ മൊത്തം ദേവതകളുടെ നീളം പോലെയാണ്, 'എന്ന് അദ്ദേഹം പറഞ്ഞതായി ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്യുന്നു. 'ഇത് ചില അവിശ്വസനീയമായ സംഭവങ്ങളാണ് ... ബ്രസീലിലെ ഏറ്റവും മികച്ച നിശാക്ലബ്ബിന് പുറത്തുള്ള ക്യൂ ... ഇവിടെയുള്ള അഭയാര്‍ഥി ക്യൂവിന് അടുത്ത് വരുന്നില്ല'എന്നും അദ്ദേഹം പറഞ്ഞതായും റിപോര്‍ടില്‍ പറയുന്നു.

യുക്രൈനിന്റെയും സ്ലൊവാക്യയുടെയും അതിര്‍ത്തിയിലെ സുരക്ഷാ ഗാര്‍ഡുകളെക്കുറിച്ചും അദ്ദേഹം മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

ബ്രസീലിലെ യുക്രൈനിലെ മുന്‍ അംബാസഡറുടെ ഭാര്യ സംഭവത്തില്‍ വാലിനെ അപലപിക്കുകയും, 'കുറച്ച് ബഹുമാനം കാണിക്കൂ എന്ന് പറയുകയും ചെയ്തതായി ' ഗാര്‍ഡിയന്‍ റിപോര്‍ട് ചെയ്തു.

Keywords: Brazilian politician’s Immoral remarks about women fleeing Ukraine spark outrage, Ukraine, News, Brazil, Politics, Women, Controversy, World.


Post a Comment