Follow KVARTHA on Google news Follow Us!
ad

ക്ലാസില്‍ ഹാജരാകാതെ അടിച്ചുപൊളിച്ച് നടക്കുന്ന വിദ്യാര്‍ഥികളെ 'നിലയ്ക്ക് നിര്‍ത്താന്‍' രക്ഷിതാക്കള്‍ക്കായി വാട്സ് ആപ് ഗ്രൂപ് ഉണ്ടാക്കി ഒരു മെഡികല്‍ കോളജ്; ഹാജരായില്ലെങ്കില്‍ ഇനി പണി കിട്ടും

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bihar,News,Medical College,Students,Parents,Principal,National,Education,
ബിഹാര്‍: (www.kvartha.com 04.03.2022) ക്ലാസില്‍ ഹാജരാകാതെ അടിച്ചുപൊളിച്ച നടക്കുന്ന വിദ്യാര്‍ഥികളെ 'നിലയ്ക്ക് നിര്‍ത്താന്‍' രക്ഷിതാക്കള്‍ക്കായി വാട്സ് ആപ് ഗ്രൂപ് ഉണ്ടാക്കി ബിഹാര്‍ മെഡികല്‍ കോളജ്. കുട്ടികള്‍ ക്ലാസില്‍ ഹാജരാകാതെ നടക്കുന്നത് നിത്യ സംഭവമാണ്. 

Bihar medical college creates WhatsApp group for parents to ‘discipline’ students, Bihar, News, Medical College, Students, Parents, Principal, National, Education

അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ അച്ചടക്കബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് കോളജിലെ ഫാകല്‍റ്റി അംഗങ്ങള്‍ ഇത്തരമൊരു വേറിട്ട രീതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് പി എം സി എച് പ്രിന്‍സിപല്‍ വിദ്യാപതി ചൗധരി പറഞ്ഞു. കുട്ടികളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് പെട്ടെന്ന് തന്നെ രക്ഷകര്‍ത്താക്കള്‍ക്ക് ഈ വാട്സ് ആപ് ഗ്രൂപ് വഴി വിവരം അറിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കോളജിലെ ഫിസിയോളജി വിഭാഗം മേധാവി രാജീവ് കുമാര്‍ സിംഗ് ആണ് ഗ്രൂപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍. വിദ്യാര്‍ഥികളുടെ ഹാജര്‍ നിലയെക്കുറിച്ചും മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫാകല്‍റ്റി അംഗങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഏതെങ്കിലും അച്ചടക്കമില്ലായ്മ ശ്രദ്ധയില്‍പെട്ടാല്‍ വാട്സ് ആപ് ഗ്രൂപ് വഴി വിവരം അവരുടെ രക്ഷിതാക്കളെ അറിയിക്കുമെന്നും ചൗധരി പറഞ്ഞു.

'ഒരു അകാദമിക് സെഷന്റെ അവസാനം, പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ഥികളുടെ പേരില്‍ ആനുകൂല്യങ്ങള്‍ തേടി രാഷ്ട്രീയക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് നിരവധി ഫോണ്‍ കോളുകള്‍ വരുന്നു. ഇതൊരു സന്തോഷകരമായ സാഹചര്യമല്ല. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ ക്ലാസില്‍ വരാത്ത വിവരം രക്ഷിതാക്കളെ അറിയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

മെഡികല്‍ പാഠ്യപദ്ധതി നിയന്ത്രിക്കുന്ന നാഷനല്‍ മെഡികല്‍ കമിഷന്‍, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് യോഗ്യരാകുന്നതിന് പ്രായോഗികമായി കുറഞ്ഞത് 80% ഹാജരും തിയറി ക്ലാസുകള്‍ക്ക് 75% ഹാജരും നിര്‍ബന്ധമാക്കുന്നു.

കോവിഡ് -19 മായി ബന്ധപ്പെട്ട മിക്ക നിയന്ത്രണങ്ങളും സര്‍കാര്‍ നീക്കിയതിന് ശേഷം ഫെബ്രുവരി 28 മുതല്‍ പി എം സി എചില്‍ ഫിസികല്‍ ക്ലാസുകള്‍ ആരംഭിച്ചു. പകര്‍ച്ചവ്യാധി കാരണം 2020-21 എംബിബിഎസ് സെഷന്‍ തുടങ്ങാന്‍ ഏഴു മാസം വൈകി.

എന്തെങ്കിലും അച്ചടക്കമില്ലായ്മ ഉണ്ടായാല്‍ വിവരം അറിയിക്കാന്‍ കോളജ് രക്ഷിതാക്കളില്‍ നിന്ന് സ്വയം വിലാസം എഴുതിയ കവറുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിന്‍സിപാല്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Bihar medical college creates WhatsApp group for parents to ‘discipline’ students, Bihar, News, Medical College, Students, Parents, Principal, National, Education.

Post a Comment