ഉച്ചയ്ക്ക് 12.30 ഓടെയാണ് നടപടികള്‍ ആരംഭിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് എസ്എസ്‌കെഎം ആശുപത്രിയില്‍ പോസ്റ്റ് മോർടെം നടത്തുന്നത്. രണ്ടാമത്തെ പോസ്റ്റ് മോർടെം അനീസ് വീണതിന്റെ ഉയരവും കോണും കണക്കാക്കാന്‍ സഹായിക്കുമെന്ന് എസ്ഐടി വൃത്തങ്ങള്‍ അറിയിച്ചു.
ഹൗറയിലെ അംത പൊലീസ് സ്റ്റേഷന് പരിധിയില്‍ ഫെബ്രുവരി 19ന് പുലര്‍ചെ രണ്ട് മണിയോടെയാണ് ആലിയ യൂനിവേഴ്സിറ്റിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അനീസ് ഖാന്‍ (28 ) തന്റെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണു മരിച്ചത്. നാല് 'പൊലീസുകാര്‍' അവനെ അന്വേഷിച്ച് വീട്ടില്‍ പ്രവേശിച്ചതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. വീട്ടില്‍ പൊലീസിനെ കണ്ടതിനെ തുടര്‍ന്ന് രക്ഷപെടാനാണ് ഇയാള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
ഫെബ്രുവരി 23 ന്, അനീസിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർടെം നടത്താന്‍ എസ്ഐടി ശ്രമിച്ചെങ്കിലും രോഷാകുലരായ പ്രദേശവാസികള്‍ സംഘത്തെ തടയുകയും അവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവര്‍ക്ക് മടങ്ങേണ്ടി വന്നു. അടുത്തദിവസം കൊല്‍കത്ത ഹൈകോടതി രണ്ടാമത്തെ പോസ്റ്റ് മോർടെത്തിന് ഉത്തരവിടുകയും വിദ്യാർഥി നേതാവിന്റെ കുടുംബത്തോട് സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരി 26 ന് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ എസ്‌ഐടി ഉദ്യോഗസ്ഥര്‍ വീണ്ടും മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനാല്‍ മടങ്ങാന്‍ നിര്‍ബന്ധിതരായി.
വീണ്ടും പോസ്റ്റ് മോർടെം ചെയ്യേണ്ടെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും വിദ്യാര്‍ത്ഥി നേതാവിന്റെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തില്‍ രണ്ടാമത്തെ പോസ്റ്റ് മോർടെം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടതോടെ കുടുംബം അതിന് സമ്മതം നല്‍കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി അനീസിന്റെ കുടുംബം ഉറച്ചുനില്‍ക്കുകയാണ്. സംഭവ സ്ഥലത്തെത്താന്‍ പൊലീസ് ഏകദേശം എട്ട് മണിക്കൂറോളം വൈകിയെന്നും കുടുംബാംഗങ്ങളുടെ അഭാവത്തിലാണ് ആദ്യത്തെ പോസ്റ്റ് മോർടെം നടത്തിയെന്നും അവര്‍ ആരോപിച്ചു.
Keywords: Bengal student leader’s death: SIT exhumes body in the presence of district judge, News, National, Kolkata, Top-Headlines, Student, Bengali, Death, Judge, Bengal student leader’s death: SIT exhumes body in the presence of district judge.
< !- START disable copy paste -->