Follow KVARTHA on Google news Follow Us!
ad

ചോദ്യ പെയ്‌പെർ ചോർചയും കോപിയടിയും വേണ്ട; പരീക്ഷാ സമയത്ത് കടുത്ത തീരുമാനവുമായി പശ്ചിമ ബംഗാൾ സർകാർ

Bengal Exam: Mobile internet and broadband services will remain closed for 7 districts of Bengal, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊൽകത്ത: (www.kvartha.com 06.03.2022) ബംഗാൾ ബോർഡ് ഓഫ് സെകൻഡറി എജ്യുകേഷന്റെ (WBBSE) കീഴിൽ, സെകൻഡറി പത്താം ക്ലാസ് പരീക്ഷകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുകയാണ്. ഈ പരീക്ഷകളിലെ കോപിയടിയും ചോദ്യ പെയ്‌പെർ ചോർചയും അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ, സർകാർ ചില പ്രദേശങ്ങളിൽ ഇന്റർനെറ്റ് നിരോധിച്ചു.
                      
News, National, Examination, Kolkata, West Bengal, Government, Students, Ban, Internet, Technology, Top-Headlines, Message, COVID-19, Social Media, Mobile Phone, Electronics Products, Education, School, District, Mobile internet and broadband, Bengal Exam: Mobile internet and broadband services will remain closed for a few hours in 7 districts of Bengal.
     
മാൾഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, കൂച് ബിഹാർ, ജൽപായ്ഗുരി, ബിർഭും, ഡാർജിലിംഗ് ജില്ലകളിലെ ചില ബ്ലോകുകളിൽ മാർച്ച് ഏഴ് - ഒമ്പത്, 11, 12, 14-16 തീയതികളിൽ 11.00-15.15 സമയത്ത് മൊബൈൽ ഫോൺ ഇന്റർനെറ്റ് (Mobile Internet), ബ്രോഡ്‌ബാൻഡ് സേവനങ്ങൾ (Broadband Services) എന്നിവ താൽകാലികമായി നിർത്തിവയ്ക്കുമെന്ന് സർകാർ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാണ് ഈ നിരോധനം ഏർപെടുത്തിയതെന്ന് സർകാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നിരുന്നാലും, എസ്എംഎസ്, വോയ്സ് കോളുകൾ, പത്രങ്ങൾ എന്നിവയ്ക്ക് വിലക്കില്ല. 11 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. കോവിഡിനിടെ സുരക്ഷിതവും കോപിയടി രഹിതവുമായ പരീക്ഷകൾ നടത്താൻ കഴിയുമെന്ന് ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്, ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റ് എന്നിവ നിരോധിച്ചിരിക്കുന്നു.

സെകൻഡറി പരീക്ഷയ്ക്കിടെ പെയ്‌പെർ ചോർച തടയുക എന്നത് സർകാരിന്റെ വലിയ വെല്ലുവിളിയാണ് കഴിഞ്ഞ രണ്ട് വർഷമായി പരീക്ഷ തുടങ്ങി മിനിറ്റുകൾക്കകം സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യപെയ്‌പെറുകൾ ചോർന്നിരുന്നു. ഇക്കുറി ഇക്കാര്യത്തിൽ പ്രത്യേകം കർശനമായി ഇടപെടാനാണ് തീരുമാനം.

Keywords: News, WBBSE, National, Examination, Kolkata, West Bengal, Government, Students, Ban, Internet, Technology, Top-Headlines, Message, COVID-19, Social Media, Mobile Phone, Electronics Products, Education, School, District, Mobile internet and broadband, Bengal Exam: Mobile internet and broadband services will remain closed for a few hours in 7 districts of Bengal.
< !- START disable copy paste -->

Post a Comment