കോവിഡും ഇന്ധനവിലയും വരുത്തിയ വിന; 2 വര്‍ഷത്തിനുള്ളില്‍ വ്യോമയാന വ്യവസായത്തിന്റെ നഷ്ടം 42,000 കോടിയായി ഉയര്‍ന്നേക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com 04.03.2022) കോവിഡ് മഹാമാരിയും ജെറ്റ് ഇന്ധന വില കുത്തനെ ഉയര്‍ന്നതും രണ്ടു വര്‍ഷത്തിനുള്ളില്‍ വ്യോമയാന വ്യവസായത്തിന്റെ നഷ്ടം 42,000 കോടിയായി ഉയര്‍ന്നേക്കാമെന്ന് റിപോര്‍ട്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എയുടെ കണക്കനുസരിച്ച്, ഇന്‍ഡ്യന്‍ വ്യോമയാന വ്യവസായത്തിന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 25,000-26,000 കോടി രൂപയുടെ നഷ്ടം വരുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡും ഇന്ധനവിലയും വരുത്തിയ വിന; 2 വര്‍ഷത്തിനുള്ളില്‍ വ്യോമയാന വ്യവസായത്തിന്റെ നഷ്ടം 42,000 കോടിയായി ഉയര്‍ന്നേക്കും

2023 സാമ്പത്തിക വര്‍ഷത്തില്‍ 14,000-16,000 കോടി രൂപയായി കുറയും. 2021 സാമ്പത്തിക വര്‍ഷം, രാജ്യത്തെ എയര്‍ലൈന്‍സിന് (സ്പൈസ് ജെറ്റ് ഒഴികെ) 15,086.3 കോടി രൂപയുടെ നഷ്ടം നേരിട്ടു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും ഗുഡ്ഗാവ് ആസ്ഥാനമായുള്ള സ്പൈസ് ജെറ്റും ഡിസംബര്‍ പാദത്തില്‍ ലാഭത്തിലേക്ക് തിരിച്ചുവന്നപ്പോഴും ഈ നഷ്ടം സംഭവിച്ചു.

ഒമൈക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന യാത്രാ തടസം, പ്രത്യേകിച്ച് ജനുവരിയില്‍, 2022 ലെ നാലാം പാദത്തില്‍ വിമാന കമ്പനികളെ സാരമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിമാന ഇന്ധന വിലയിലെ തുടര്‍ച്ചയായ വര്‍ധനയാണ് ഈ മേഖലയ്ക്ക് വലിയ തലവേദനയായ മറ്റൊരു ഘടകം.

മാര്‍ച് ഒന്നിന്, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില 3.3 ശതമാനം വര്‍ധിച്ചു. ഡെല്‍ഹിയില്‍ കിലോ ലിറ്ററിന് 93,530.66 രൂപയായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ജെറ്റ് ഇന്ധന വിലയിലെ അഞ്ചാമത്തെ വര്‍ധനയാണിത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം കണക്കിലെടുത്താല്‍ നിലവിലെ ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ അനുസരിച്ച്, ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 35-40% വരുന്ന എടിഎഫ് വില സമീപഭാവിയില്‍ കൂടിയേക്കാം.

ഉയര്‍ന്ന എടിഎഫ് വിലകളും യാത്രാനിരക്ക് പരിധി തുടരുന്നതും വിമാന കമ്പനികളുടെ ലാഭത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു എന്ന് ഐ സി ആര്‍ എ ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ സുപ്രിയോ ബാനര്‍ജി പറയുന്നു.

ഇന്‍ഡ്യന്‍ വ്യോമയാന വ്യവസായം 2022 സാമ്പത്തിക വര്‍ഷത്തില്‍ അറ്റ നഷ്ടം പ്രതീക്ഷിക്കുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 14,000-16,000 കോടി രൂപയായി കുറയുമെന്നും കരുതുന്നു.

2021 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്തെ എയര്‍ലൈന്‍സിന് (സ്പൈസ് ജെറ്റ് ഒഴികെ) സഞ്ചിത നഷ്ടം നേരിട്ടു. സ്ഥിരമായ നിരക്ക് പരിധിയും എയര്‍ലൈനുകളുടെ ലാഭക്ഷമതയ്ക്ക് വെല്ലുവിളിയായി തുടരുന്നു.

Keywords: Aviation Industry may incur loss up to Rs 42,000 crore in two years, News, New Delhi, Business, Increased, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia