മുംബൈ: (www.kvartha.com 03.03.2022) നാലു വര്‍ഷത്തിനുശേഷം പുറത്തിറങ്ങുന്ന ബോളിവുഡ് താരം ശാരൂഖ് ഖാന്റെ പുതിയ ചിത്രം പത്താന്റെ ടീസര്‍ അനാച്ഛാദനം ചെയ്തതിന് തൊട്ടുപിന്നാലെ, ട്വിറ്റെറില്‍ 'AskSRK' ഇന്ററാക്ഷന്‍ റൗന്‍ഡിലൂടെ ആരാധകരുമായി സംവദിച്ച് താരം. ആസ്‌ക് മി എനിതിംഗ് (AMA) സെഷനില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ താരത്തിന്റെ വ്യക്തിജീവിതം, ജോലി-ജീവിതം, അടുത്ത റിലീസ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഈ സെഷനില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ഒരാള്‍ ഖാന് ഇങ്ങനെ എഴുതി, '#AskSRK @iamsrk കേഹാ ഗയാബ് ഹോ ഡിയര്‍...ഫിലിമോ മൈ ആതേ രേഹോ...ഖബ്രോ മൈ നഹി'
ആരാധകന് ശാരൂഖിന്റെ രസകരമായ മറുപടി ഇങ്ങനെയായിരുന്നു. 'ശരി അടുത്ത തവണ ഞാന്‍ 'ഖബര്‍ദാര്‍' #പത്താന്‍ ആകുമെന്ന്.
ശാരൂഖിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങളെ പരാമര്‍ശിച്ചാണ് ഈ ചോദ്യം ഉന്നയിച്ചത്. മകന്‍ ആര്യന്‍ ഖാന്‍ മുംബൈയില്‍ മയക്കുമരുന്ന് കേസില്‍ ആഢംബര കപ്പലായ ക്രൂയിസില്‍ നിന്നും അറസ്റ്റിലായിരുന്നു. അടുത്തിടെ അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ ശവസംസ്‌കാര ചടങ്ങില്‍ തുപ്പിയെന്നതിന്റെ പേരില്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അദ്ദേഹത്തെ ട്രോളി.
'ദുവാ (പ്രാര്‍ഥന) ചൊല്ലിയതിന് ശേഷമുള്ള മതപരമായ ആചാരം' എന്ന നിലയില്‍ ഗായികയുടെ മൃതശരീരത്തില്‍ ശാരൂഖ് 'ഊതി' എന്നായിരുന്നു ആരോപണം. ഇക്കാര്യം സംഭവത്തിന്റെ വൈറലായ ദൃശ്യങ്ങളില്‍ നിന്നും തെളിഞ്ഞിരുന്നു.
മറ്റൊരു ചോദ്യത്തില്‍, ഒരു ആരാധകന്‍ ശാരൂഖ് ഖാനോട് ചോദിച്ചു, 'ലാല്‍ സിംഗ് ഛദ്ദ ദേഖി (നിങ്ങള്‍ ലാല്‍ സിംഗ് ചദ്ദ കണ്ടോ?),' ആമിര്‍ ഖാന്റെ വരാനിരിക്കുന്ന സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ ദേഖി. ഇതിന് ശാരൂഖിന്റെ മറുപടി, 'അരേ യാര്‍ ആമിര്‍ കെഹ്താ ഹെ പെഹലേ പത്താന്‍ ദിഖാ (ആമിര്‍ എന്നോട് ആദ്യം പത്താന്‍ കാണാന്‍ ആവശ്യപ്പെട്ടു)' എന്നാണ്.
ചിത്രത്തില്‍ ശാരൂഖിനെ കൂടാതെ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും അഭിനയിക്കുന്നുണ്ട്. ബുധനാഴ്ചയാണ് ചിത്രത്തിന്റെ ആദ്യ ടീസറും റിലീസ് തീയതിയും ശാരൂഖ് പുറത്തുവിട്ടത്. 'ഇത് വൈകിയെന്ന് എനിക്കറിയാം... പക്ഷേ തീയതി ഓര്‍ക്കുക... പത്താന്‍ സമയം ഇപ്പോള്‍ തൊട്ട് ആരംഭിക്കുന്നു... 2023 ജനുവരി 25-ന് തിയേറ്ററില്‍ ചെന്ന് കാണാം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുന്നു. #YRF50നൊപ്പം #പത്താന്‍ ആഘോഷിക്കൂ. നിങ്ങളുടെ അടുത്തുള്ള തിയേറ്ററില്‍ ചെന്നു കാണൂ എന്നും,' ശാരൂഖ് ട്വിറ്റെറില്‍ കുറിച്ചു.
ശാരൂഖിന്റെ പത്താന്‍ ലുകിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. 'സര്‍ പത്താന് വേണ്ടി മുടി വളര്‍ത്താന്‍ എത്ര സമയമെടുത്തു? നിങ്ങള്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് തോന്നുന്നു, അതോ ഉണ്ടോ? #AskSRK.' ഇതിന് മറുപടിയായി താരം എഴുതി, 'ഭായ് ജബ് മേരി ജെയ്സി സുല്‍ഫെയ്ന്‍ ഹോന്‍ തോ ടൈം നഹി ലഗ്താ...ഘര്‍ കി ഖേതി ഹേ നാ (നിങ്ങള്‍ക്ക് എന്നെപ്പോലെ മുടിയുള്ളപ്പോള്‍, അതിന് കൂടുതല്‍ സമയമെടുക്കില്ല... അത് വീട്ടില്‍ വളര്‍ത്തിയതാണ്) #പത്താന്‍ .'
Keywords: AskSRK: Shah Rukh Khan's witty reply to fan telling him 'Filmo mai aao...Khabro mai nahi' is epic, Mumbai, News, Cinema, Bollywood, Actor, Twitter, Social Media, National.Ok next time I will be ‘Khabardaar’ #Pathaan https://t.co/ZSdMxjTpRm
— Shah Rukh Khan (@iamsrk) March 2, 2022