കൊടക് മഹീന്ദ്ര ബാങ്ക് ജീവനക്കാരനെ അധിക്ഷേപിച്ചതിന്റെ ഓഡിയോ ക്ലിപ് ഓണ്‍ലൈനില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടന്ന രണ്ട് മാസത്തോളം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ശേഷമാണ് രാജി. ഫിൻടെക് ബോർഡിന് അയച്ച ഇമെയിലിൽ, വർഷത്തിന്റെ തുടക്കം മുതൽ താൻ അപമാനിക്കപ്പെട്ടതായി ഗ്രോവർ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ മാധുരി ജയിന്‍ ഗ്രോവറെ സാമ്പത്തിക ആരോപണത്തിൽ കംപനി തലപ്പത്ത് നിന്നും നേരത്തെ പുറത്താക്കിയിരുന്നു.
ആഭ്യന്തര അന്വേഷണത്തിൽ ഗ്രോവറും കുടുംബാംഗങ്ങളും വഞ്ചനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ബുധനാഴ്ച ബോർഡ് യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിൽ ഭാരത് പേ പറഞ്ഞു.
ഗ്രോവറിനും കുടുംബത്തിനും എതിരെ തുടർ നിയമനടപടികൾ സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഭാരത്‌പെ പ്രസ്താവിച്ചു. ഗ്രോവറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വ്യാപകമായി ഫൻഡ് ദുരുപയോഗം ചെയ്യുകയും കംപനിയുടെ അകൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് 'നുണകൾ നൂൽക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഭീഷണികളും ഉന്നയിക്കുകയും' ചെയ്തതിന് ഗ്രോവറിനെ ബോർഡ് കുറ്റപ്പെടുത്തി.
'ഗ്രോവർ കുടുംബത്തിന്റെ നികൃഷ്ടമായ പെരുമാറ്റം ഭാരത്‌പേയുടെയോ കഠിനാധ്വാനികളായ ജീവനക്കാരുടെയും ലോകോത്തര സാങ്കേതിക വിദ്യയുടെയും സൽപെരിന് കളങ്കമുണ്ടാക്കാൻ ബോർഡ് അനുവദിക്കില്ല' - പ്രസ്താവനയിൽ പറഞ്ഞു.
Keywords: News, National, Top-Headlines, Complaint, New Delhi, Director, Investigates, Family, Controversy, Ashneer Grover, Founder, BharatPe, Ashneer Grover is 'No Longer a Founder' of BharatPe.
< !- START disable copy paste -->