Follow KVARTHA on Google news Follow Us!
ad

'വര്‍ഷങ്ങളായി സാധിക്കാതിരുന്ന കാര്യം, നരേന്ദ്ര മോദിക്ക് സാധിച്ചു; ലക്ഷദ്വീപില്‍ പെട്രോളിന് കേരളത്തിലുള്ളതിനെക്കാള്‍ വിലക്കുറവ്'; കാരണം വ്യക്തമാക്കി എപി അബ്ദുല്ലക്കുട്ടി

AP Abdullakutty lauds Modi Government for opening pump in Kavaratti Lakshdweep#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com 02.03.2022) മോദി സര്‍കാരിനെ വാനോളം പുകഴ്ത്തി ബിജെപി അഖിലേന്‍ഡ്യ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി. ചൊവ്വാഴ്ച ലക്ഷദ്വീപില്‍ പെട്രോള്‍ പമ്പ് തുടങ്ങിയ സാഹചര്യത്തിലാണ് പുകഴ്ത്തല്‍. അഡ്മിന്‍ പ്രഫുല്‍ പട്ടേലിന്റെ വികസന രംഗത്തെ മികവാണ് കവരതിയിലെ പുതിയ പെട്രോള്‍ പമ്പ് എന്ന് എപി അബ്ദുല്ലക്കുട്ടി പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിട്ടും എന്തുകൊണ്ടാണ് ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഒരു പെട്രോള്‍ പമ്പ് പോലും സ്ഥാപിച്ച് നല്‍കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. വര്‍ഷങ്ങളായി സാധിക്കാതിരുന്ന കാര്യം, നരേന്ദ്ര മോദിക്ക് സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു.

News, Kerala, State, Kochi, Business, Finance, Petrol, Petrol Price, Facebook Post, Social Media, Lakshadweep, Politics, Narendra Modi, AP Abdullakutty lauds Modi Government for opening pump in Kavaratti Lakshdweep


കേരളത്തിലുള്ളതിനെക്കാള്‍ മൂന്നു രൂപ കുറഞ്ഞിട്ട് പെട്രോളും ഡീസലും ദ്വീപ് നിവാസികള്‍ക്ക് കിട്ടുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. അഡ്മിന്‍ പ്രഫുല്‍ പട്ടേലിന്റെ വികസന രംഗത്തെ മിടുക്കിന് ശത്രുക്കളുടെ പോലും കയ്യടി കിട്ടികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.

അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം: 

ലക്ഷദ്വീപിന് ഒരു സുദിനമാണ്. കവരതിയില്‍ ഇന്‍ഡ്യന്‍ ഓയിലിന്റെ പെട്രോള്‍ പമ്പ് തുടങ്ങുകയാണ്. ലിറ്ററിന് 130 രൂപമായായിരുന്ന പെട്രോളിന് ഇനി 100 താഴെ രൂപാ കൊടുത്താല്‍ മതി. കേരളത്തെക്കാള്‍ 3 രൂപ കുറഞ്ഞിട്ട് ദ്വീപുകാര്‍ക്ക് പെട്രോളും, ഡീസലും കിട്ടാന്‍ പോവുകയാണ്. കേന്ദ്ര സര്‍കാറിന് അഭിനന്ദനങ്ങള്‍. അഡ്മിന്‍ പ്രഫുല്‍ പട്ടേലിന്റെ വികസന രംഗത്തെ മിടുക്കിന് ശത്രുക്കളുടെ പോലും കയ്യടി കിട്ടികൊണ്ടിരിക്കുകയാണ്. ദ്വീപില്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിട്ടും എന്ത് കൊണ്ട് ഒരു പെട്രാള്‍പമ്പ് വരെ ആ പാവം ജനതയ്ക്ക് നല്‍കാന്‍ സാധിച്ചില്ല? നരേന്ദ്ര മോദിക്ക് എന്ത് കൊണ്ട് സാധിച്ചു! അഡ്മിനിസ്‌ട്രേറ്ററെ കുറ്റം പറയുന്നവരുടെ നിലപാടുകള്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

 

Keywords: News, Kerala, State, Kochi, Business, Finance, Petrol, Petrol Price, Facebook Post, Social Media, Lakshadweep, Politics, Narendra Modi, AP Abdullakutty lauds Modi Government for opening pump in Kavaratti Lakshdweep

Post a Comment