കൊച്ചി: (www.kvartha.com 03.03.2022) ഗര്‍ഭകാലത്തും നൃത്തചുവടുകളോടെ വൈറലായ നടി സൗഭാഗ്യ പ്രസവത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ശാസ്ത്രക്രിയക്കായി തന്നെ ജിജി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആരാധകരുമായി പങ്കുവച്ചു. എത്രയും വേഗം തിരിച്ചു വരുമെന്നും എല്ലാവരുടെയും പ്രാര്‍ഥന തന്നോടൊപ്പം ഉണ്ടാകണമെന്നും താരം കുറച്ചു. അതേസമയം എന്ത് ശസ്ത്രക്രിയ ആണെന്നോ, മറ്റു വിവരങ്ങളൊന്നും താരം വ്യക്തമാക്കിയിട്ടില്ല.
ദുഃഖവാര്‍ത്തയില്‍ ആരാധകരും വ്യാകുലതപ്പെട്ടിരിക്കുകയാണ്. ഇത്ര പെട്ടെന്ന് എന്തുപറ്റിയതെന്ന് ആരാധകര്‍ ചോദിക്കുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു താരത്തിന്റെ പ്രസവം. സീ സെക്ഷന്‍ ഡെലിവറിയാണ് കഴിഞ്ഞതെന്ന് താരം തന്നെ പറഞ്ഞിരുന്നു. അതിന്റെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കാരണമാണോ ഇപ്പോള്‍ വീണ്ടും സര്‍ജറി ചെയ്യുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സിനിമകളിലും സീരിയലുകളിലും ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനും മലയാളികളുടെ ഇഷ്ട താര ദമ്പതികളാണ്. അമ്മ താര കല്യാണും അമ്മൂമ്മ സുബ്ബലക്ഷ്മി അമ്മാളും സിനിമ താരങ്ങളായത് കൊണ്ടുതന്നെ സൗഭാഗ്യയുടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളും സ്വീകരിക്കുമായിരുന്നു.
ഗര്‍ഭകാലത്തെ താരത്തിന്റെ നൃത്തച്ചുവടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രസവത്തിന് പോകുന്നതിന് മുന്‍പും താരം നൃത്തം കളിക്കുമായിരുന്നു. അതുപോലെ തന്നെ കുഞ്ഞ് ജനിച്ച് 10 ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ഓണ്‍ലൈനായി നൃത്ത ക്ലാസും താരം തുടങ്ങി. ഗര്‍ഭകാലം മുഴുവന്‍ നൃത്തം കളിക്കുമായിരുന്ന അമ്മയാണ് തന്റെ പ്രചോദനം എന്നും താരം പറഞ്ഞിട്ടുണ്ടായിരുന്നു.