Follow KVARTHA on Google news Follow Us!
ad

ഉരുണ്ട് നീങ്ങുന്ന ടയറിനുള്ളിലേക്ക് കൃത്യമായി പന്ത് അടിച്ച് കയറ്റി അന്താരാഷ്ട്ര തലത്തിലേക്കും ആ മിടുക്കന്‍ ഇടിച്ചുകയറി; ടോണി ക്രൂസിനൊപ്പം പന്ത് തട്ടാന്‍ തയ്യാറെടുത്ത് ഒരു നാലര വയസുകാരന്‍, ഇനി റയല്‍ മഡ്രിഡിലേക്ക്

Aaron Raphael, four-year-old from Bengaluru, selected to train at Toni Kroos Academy#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com 03.03.2022) നഴ്‌സറി ഗാനങ്ങളും കഥകളും കേട്ട് വളരേണ്ട പ്രായത്തില്‍ ഈ കൊച്ചുമിടുക്കന്‍ ഭാവിയെ കുറിച്ച് സ്വപ്‌നം കാണുകയാണ്. റയല്‍ മഡ്രിഡ് താരം ടോണി ക്രൂസിനൊപ്പം പന്ത് തട്ടാന്‍ തയ്യാറെടുക്കുകയാണ് മലയാളിയായ ആ താരം. 

എന്നാല്‍ ജര്‍മന്‍ സൂപര്‍ താരത്തിനൊപ്പം പരിശീലനത്തിന് പോകുന്ന ഈ മലയാളിയുടെ പ്രായം കേട്ടാല്‍ നമ്മള്‍ ഒന്ന് അമ്പരക്കും. കാരണം അവന് വയസ് വെറും നാലരയാണ്. തൃശൂര്‍ ചാലക്കുടി സ്വദേശിയായ റാഫേല്‍ തോമസിന്റെ മകന്‍ ആരോണ്‍ റാഫയേലാണ് ആ ഫുട്ബോള്‍ പ്രതിഭ. 

കിക് ഇന്റ്റു 2022 എന്ന ടോണി ക്രൂസ് ഗ്ലോബല്‍ കോമ്പറ്റീഷനില്‍ പങ്കെടുക്കുന്നതിനായി ഒരു ട്രിക് ഷോട് അയച്ച് കൊടുക്കുന്നത് വഴിയാണ് ആരോണിന്റെ ഫുട്‌ബോള്‍ പരിശീലനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നത്. ഉരുണ്ട് നീങ്ങുന്ന ടയറിനുള്ളിലേക്ക് കൃത്യമായി പന്ത് അടിച്ച് കയറ്റുന്ന ആരോണിന്റെ ദൃശ്യങ്ങള്‍ കണ്ട അകാഡമിയില്‍ നിന്ന് വിളിയെത്തി. 

News, Bangalore, National, Sports, Football Player, Player, Real Madrid, Aaron Raphael, four-year-old from Bengaluru, selected to train at Toni Kroos Academy


10 മാസം പ്രായമുള്ളപ്പോള്‍ മുതലാണ് ആരോണ്‍ ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയതെന്നാണ് അച്ഛന്‍ പറയുന്നത്. ഫുട്ബോളിനോടുള്ള മകന്റെ ഇഷ്ടം മനസ്സിലാക്കിയ അദ്ദേഹം എല്ലാ ദിവസവും രാവിലെ മകന് പരിശീലനം നല്‍കാന്‍ തുടങ്ങി. നാലു വയസ് തികഞ്ഞപ്പോള്‍ അകാഡമിയില്‍ കൊണ്ടുപോയി.

അങ്ങനെ ബാംഗ്ലൂര്‍ എഫ്സിയില്‍ പരിശീലനം തുടങ്ങി. അവിടെ നിന്ന് റയല്‍ മഡ്രിഡിലേക്ക് വിളിയെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് ആരോണിന്റെ മാതാപിതാക്കള്‍ പറയുന്നു. സ്വപ്ന തുല്യമായ ആ പരിശീലനത്തിനായി കാത്തിരിക്കുകയാണ് ചാലക്കുടി സ്വദേശിയായ ആരോണും കുടുംബവും.

Keywords: News, Bangalore, National, Sports, Football Player, Player, Real Madrid, Aaron Raphael, four-year-old from Bengaluru, selected to train at Toni Kroos Academy

Post a Comment