ബിഎസ്എഫ് ക്യാംപിൽ 5 സൈനികർ വെടിയേറ്റ് മരിച്ചു; ഒരാൾക്ക് പരിക്ക്; ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ
Mar 6, 2022, 14:22 IST
അമൃത്‌സർ:(www.kvartha.com 06.03.2022) പഞ്ചാബ് അമൃത്‌സറിലെ ഖാസ ബിഎസ്‌എഫ് ക്യാംപിൽ ഞായറാഴ്ച അഞ്ച് അതിർത്തി രക്ഷാ സേന (ബിഎസ്‌എഫ്) ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ബിഎസ്എഫ് ജവാൻ, സിടി സത്തേപ്പ എസ് കെ, തന്റെ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ സി ടി സത്തേപ്പ എസ് കെയ്ക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റയാളെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ബിഎസ്എഫ് ജവാൻ വെടിയുതിർത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിഷയം അന്വേഷിച്ചുവരികയാണ്.
ഇൻഡ്യ-പാക് അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് സംഭവത്തെ നടന്ന സ്ഥലം. അതിർത്തി രക്ഷാ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Keywords: News, National, Punjab, Army, BSF Jawans, Killed, Top-Headlines, Trending, Military, Gun attack, Injured, India, Pakistan, 4 Border Force Jawans Killed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.