രണ്ട് അക്രമികൾ പള്ളിയിലേക്ക് കടക്കാൻ ശ്രമിക്കുകയും കാവൽ നിന്ന പൊലീസുകാർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നെന്ന് സിറ്റി പൊലീസ് ഓഫീസർ ഇജാസ് അഹ്‌സൻ പറഞ്ഞു. ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. മറ്റൊരാൾ പിന്നീട് പള്ളിയുടെ പ്രധാന ഹോളിലെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. സംഭവം നടക്കുമ്പോൾ 150 പേരെങ്കിലും പള്ളിയിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
Keywords: News, National, Pakistan, World, Killed, Bomb Blast, Mosque, Masjid, People, Injured, Attack, Report, Police, Criminal Case, Crime, Peshawar, 30 Killed, Dozens Wounded In Huge Blast At Mosque In Peshawar.
< !- START disable copy paste -->