ന്യൂഡെല്‍ഹി: (www.kvartha.com 04.03.2022) റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈന്‍ നഗരമായ ഖാര്‍കിവില്‍ നിന്ന് രക്ഷപ്പെടാന്‍ 25 കിലോമീറ്റര്‍ നടന്നു, 'ഞങ്ങളെ സഹായിക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല', ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ദുരിതകഥ പറയുന്നു.
ബുധനാഴ്ച ഇന്‍ഡ്യന്‍ എംബസി ഖാര്‍കിവിലെ എല്ലാ വിദ്യാര്‍ഥികളോടും നാല് മണിക്കൂറിനുള്ളില്‍ നഗരത്തിന് ചുറ്റുമുള്ള മൂന്ന് സ്ഥലങ്ങളിലെ ഷെല്‍ടറിലെത്താന്‍ ട്വിറ്ററില്‍ അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
'എംബസി നിര്‍ദേശത്തിന് ശേഷം താനടക്കം നിരവധി പേര്‍ ട്രെയിനില്‍ നഗരം വിടാന്‍ ശ്രമിച്ചെങ്കിലും സ്റ്റേഷനിലേക്ക് വാഹനമൊന്നും കണ്ടെത്താനായില്ല. ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ 100 മീറ്റര്‍ അകലെ സ്‌ഫോടനമുണ്ടായി. ഞങ്ങള്‍ ഞെട്ടിപ്പോയി. ചിലര്‍ താഴെ വീണു. ജീവന്‍ പണയപ്പെടുത്തിയാണ് ഞങ്ങളെല്ലാവരും വീണ്ടും നടന്നത്': മിശ്ര എന്ന വിദ്യാര്‍ഥി പറഞ്ഞു.
'ചില വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ലിവിവിലേക്കുള്ള ട്രെയിനില്‍ കയറാന്‍ കഴിഞ്ഞു, ഞങ്ങളില്‍ ഭൂരിഭാഗവും സ്റ്റേഷനില്‍ കുടുങ്ങി. തുടര്‍ന്നാണ് എംബസി നിര്‍ദേശിച്ച പട്ടണങ്ങളിലേക്ക് നടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്'- മിശ്ര വ്യക്തമാക്കി.
വിദ്യാര്‍ഥികളെ പാര്‍പിച്ചിരിക്കുന്ന സ്ഥലം വിവരിച്ചുകൊണ്ട് മിശ്ര പറഞ്ഞു, 'ചൊവ്വാഴ്ച ഇവിടെ ശാന്തമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ആദ്യമായി സ്ഫോടനങ്ങള്‍ കേട്ടില്ല. ഇപ്പോള്‍ അത് വീണ്ടും തുടങ്ങിയിരിക്കുന്നു. നമ്മള്‍ ഇവിടെ സുരക്ഷിതരാണോ?'- മിശ്ര ആശങ്കപ്പെട്ടു.
'എന്റെ രണ്ട് സുഹൃത്തുക്കള്‍ ഉച്ചവരെ ഖാര്‍കിവില്‍ കുടുങ്ങിയതായി എനിക്കറിയാം. ഇപ്പോള്‍ അവര്‍ പോലും ഈ ഷെല്‍ടറുകളിലേക്ക് നടക്കാന്‍ തുടങ്ങിയിട്ടുണ്ടാകും,' മിശ്ര പറഞ്ഞു. ഇവിടെ നിന്ന് അതിര്‍ത്തിയിലെത്താന്‍ ഞങ്ങള്‍ക്ക് അറിയാം. പക്ഷെ, അതേക്കുറിച്ച് എംബസിയില്‍ നിന്ന് യാതൊരു അറിയിപ്പും കിട്ടില്ല. അവിടെ ഞങ്ങളെ എങ്ങനെ എത്തിക്കുമെന്നതിനെ കുറിച്ച് എംബസിക്ക് യാതൊരു ധാരണയോ, പദ്ധതിയോ ഇല്ലായിരുന്നു.
'ഗവണ്‍മെന്റ് ഇതിനെ ഒരു ഒഴിപ്പിക്കല്‍ എന്ന് വിളിക്കുന്നു... എന്നാല്‍ അവര്‍ യുക്രൈനിലെ സുരക്ഷിതമായ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മറ്റിടങ്ങളിലുള്ളവര്‍ സ്വന്തം നിലയ്ക്കാണ് അതിര്‍ത്തികളിലെത്തിയത്. അവരെ സഹായിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.'- മിശ്ര ചൂണ്ടിക്കാട്ടി.
യുക്രൈനിലെ വിദ്യാഭ്യാസ കരാറുകാരില്‍ ഒരാളായ ഡോ. കെ പി എസ് സന്ധു (യുക്രൈനിലെ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികളുടെ വിസ, യാത്ര, താമസം എന്നിവ ക്രമീകരിക്കുന്നത് ഇദ്ദേഹമാണ്) ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നു: ' 1200 വിദ്യാര്‍ഥികള്‍ ഖാര്‍കിവില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു. 100 ഓളം പേര്‍ക്ക് ട്രെയിന്‍ കിട്ടി, ഏകദേശം 500 പേര്‍ സ്റ്റേഷന്‍ ബങ്കറില്‍ തന്നെ തങ്ങി, മറ്റുള്ളവര്‍ എംബസി നിര്‍ദേശിച്ച മൂന്ന് പട്ടണങ്ങളിലേക്ക് നടന്നു.'
വിദ്യാര്‍ഥികളെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകാന്‍ ബസുകള്‍ കിട്ടുമോന്ന് ഡോ. കെ പി എസ് സന്ധു ശ്രമിച്ചിരുന്നു.