Follow KVARTHA on Google news Follow Us!
ad

വംശനാശഭീഷണി നേരിടുന്ന 205 ആമകളെ ട്രെയിനില്‍ നിന്നും പിടികൂടി; കണ്ടെത്തിയത് 4 തലയിണ കവറുകളിലായി ടോയ്‌ലറ്റില്‍ സൂക്ഷിച്ചിരുന്നനിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Bihar,News,Train,Police,National,
ബിഹാര്‍: (www.kvartha.com 06.03.2022) ബിഹാറിലെ വെസ്റ്റ് ചംപാരനില്‍ ട്രെയിനില്‍ നിന്ന് 205 ആമകളെ പിടികൂടി. വംശനാശഭീഷണി നേരിടുന്ന ജീവികളുള്‍പെടെ ഇവയില്‍പെടുന്നു. ഡെല്‍ഹിയിലേക്കുള്ള ട്രെയിനില്‍ നിന്ന് ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ നര്‍കതിയാഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് ഇവയെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

205 tortoises seized from a train in Bihar’s West Champaran, Bihar, News, Train, Police, National


നര്‍കതിയാഗഞ്ച് സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് നാല് തലയിണ കവറുകളിലായി സൂക്ഷിച്ചിരുന്ന 205 ആമകളെ വെള്ളിയാഴ്ച സത്യാഗ്രഹ എക്സ്പ്രസിന്റെ ടോയ്ലറ്റില്‍ നിന്നും കണ്ടെടുത്തതെന്ന് ജിആര്‍പി നര്‍കതിയാഗഞ്ച് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ് എച് ഒ) സന്തോഷ് കുമാര്‍ പറഞ്ഞു.

മദ്യത്തിനായുള്ള പതിവ് തിരച്ചിലിനിടെയാണ് ഇവ പിടികൂടിയതെന്നും എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ് എച് ഒ പറഞ്ഞു. 'പിടികൂടിയ ആമകളെ വന്യജീവി അധികാരികള്‍ക്ക് കൈമാറി,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലസ്രോതസുകളില്‍ ആമകളെ തുറന്നുവിടാന്‍ അനുമതി തേടി വനംവകുപ്പ് വന്യജീവി സംരക്ഷണ വകുപ്പിന് കത്തെഴുതിയതായി വാല്‍മീകി കടുവാ സങ്കേതത്തിലെ (വിടിആര്‍) മഗുരഹ ഫോറസ്റ്റ് റേന്‍ജ് ഓഫിസര്‍ സുനില്‍ പഥക് പറഞ്ഞു. 'ഈ ആമകളില്‍ ചിലത് വംശനാശഭീഷണി നേരിടുന്ന ജീവികളാണ്,' എന്നും അദ്ദേഹം അറിയിച്ചു.

ഏഷ്യന്‍ രാജ്യങ്ങളിലും മറ്റും ഔഷധ ആവശ്യങ്ങള്‍ക്കായി ഈ ആമകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് വനംവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. പിടികൂടിയ ആമകള്‍ക്ക് ഔഷധപരവും പാചകപരവുമായ ഉപയോഗമുണ്ടെന്നും എസ്പി പറഞ്ഞു.

Keywords: 205 tortoises seized from a train in Bihar’s West Champaran, Bihar, News, Train, Police, National.

Post a Comment