Follow KVARTHA on Google news Follow Us!
ad

ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ബോളിവുഡ് താരം സൈറ വസീം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Mumbai,News,Bollywood,Actress,Facebook Post,Religion,Cinema,Controversy,National,
മുംബൈ: (www.kvartha.com 20.02.2022) കര്‍ണാടകയിലെ ഹിജാബ് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് മുന്‍ ബോളിവുഡ് താരം സൈറ വസീം. കര്‍ണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തെ അനീതിയെന്ന് വിമര്‍ശിച്ചുകൊണ്ട് നീണ്ട പോസ്റ്റ് ആണ് താരം ശനിയാഴ്ച ഫേസ്ബുകില്‍ പങ്കുവച്ചത്.

ജനുവരി ഒന്നിന് ഉഡുപ്പിയിലെ ഗവണ്‍മെന്റ് പിയു കോളജിലെ ആറ് മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിച്ച് കോളജില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് കാട്ടി പ്രതിഷേധം തുടങ്ങിയതോടെയാണ് വിവാദം ആരംഭിച്ചത്. പ്രസ്തുത കുട്ടികളെ കോളജില്‍ നിന്നും പുറത്താക്കിയിരിക്കയാണ്. 

ഹിജാബ് വിവാദത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ണാടകയിലുടനീളം സംസ്ഥാന വ്യാപകമായ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തു. വിഷയം ഇപ്പോള്‍ കര്‍ണാടക ഹൈകോടതിയുടെ പരിഗണനയിലാണ്.

ഹിജാബിനെ കുറിച്ചുള്ള സൈറയുടെ പോസ്റ്റ് ഇങ്ങനെ:

ഹിജാബ് ധരിക്കുന്നത് 'ദൈവം തന്നോട് അനുശാസിച്ച കടമ നിറവേറ്റുന്നതിനാണ്'. 'ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍, നന്ദിയോടെയും വിനയത്തോടെയും, സ്ത്രീകളെ തടയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഈ മുഴുവന്‍ വ്യവസ്ഥിതിയേയും ഞാന്‍ തള്ളിക്കളയുകയും എതിര്‍ക്കുകയും ചെയ്യുന്നു. കേവലം മതപരമായ പ്രതിബദ്ധതയാണ് നടപ്പിലാക്കുന്നത്'.

മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെയാണ് മറ്റുള്ളവര്‍ എതിര്‍ക്കുന്നത്. അത് അന്യായമാണെന്ന കണ്ടെത്തലാണ് താന്‍ നടത്തിയിരിക്കുന്നതെന്നും താരം പറയുന്നു. 'മുസ്ലിം സ്ത്രീകള്‍ക്കെതിരെയുള്ള ഈ പക്ഷപാതിത്വപരമായ തീരുമാനത്തിന് താന്‍ എതിരാണ്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധികൃതരുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് തികഞ്ഞ അനീതിയാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ അവരുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നത്. 'ശാക്തീകരണത്തിന്റെ പേരില്‍' ഇതെല്ലാം ചെയ്യുന്നത് സങ്കടകരമാണെന്നും 21 കാരിയായ താരം പറഞ്ഞു.

പതിനാറാം വയസ്സില്‍ ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെയാണ് സൈറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം അവര്‍ രണ്ട് സിനിമകളില്‍ അഭിനയിച്ചു--സീക്രട് സൂപ്പര്‍സ്റ്റാര്‍, ദി സ്‌കൈ ഈസ് പിങ്ക്. എന്നാല്‍ പിന്നീട് 2019-ല്‍ 18-ആം വയസ്സില്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ തന്റെ അഭിനയ ജീവിതം തന്റെ മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു താരത്തിന്റെ മറുപടി.

ഹിജാബ് വിവാദം തുടരുന്നതിനിടെ, കര്‍ണാടക സര്‍കാര്‍ വെള്ളിയാഴ്ച കര്‍ണാടക ഹൈകോടതിയില്‍ ഹിജാബ് മുസ്ലിം വിശ്വാസത്തിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും അത് തടയുന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭരണഘടനാ ഉറപ്പ് ലംഘിക്കുന്നില്ലെന്നും കാട്ടി റിപോര്‍ട് സമര്‍പിച്ചു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെഎം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

Zaira Wasim reacts to hijab row: 'I, as a woman who wears hijab, resent this entire system', Mumbai, News, Bollywood, Actress, Facebook Post, Religion, Cinema, Controversy, National.


 

Zaira Wasim reacts to hijab row: 'I, as a woman who wears hijab, resent this entire system', Mumbai, News, Bollywood, Actress, Facebook Post, Religion, Cinema, Controversy, National

Keywords: Zaira Wasim reacts to hijab row: 'I, as a woman who wears hijab, resent this entire system', Mumbai, News, Bollywood, Actress, Facebook Post, Religion, Cinema, Controversy, National.

Post a Comment